head1
head3

ചത്ത കുതിരയ്ക്കുമേല്‍ ഇരിക്കുന്ന ഫോട്ടോയുമായി ടെസ്റ്റര്‍; റേസില്‍ വിലക്കേര്‍പ്പെടുത്തി ഐ.എച്ച്.ആര്‍.ബി

ഡബ്ലിന്‍ : ചത്ത കുതിരയ്ക്കുമേല്‍ ഇരിക്കുന്ന ഫോട്ടോയെടുത്ത ടെസ്റ്റര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു. ഐറിഷ് മാധ്യമങ്ങള്‍ ഇന്നലെ ആഘോഷമാക്കിയത് ഈ വിവാദമായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്നതിനാല്‍ ഗോര്‍ഡന്‍ എലിയറ്റിന് ബ്രിട്ടീഷ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല

ഗോര്‍ഡന്‍ എലിയറ്റിനെ ബ്രിട്ടനില്‍ കുതിരകളെ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് ഹോഴ്റേസിംഗ് അതോറിറ്റി (ബിഎച്ച്എ) അറിയിച്ചു.എലിയട്ട് പരിശീലിപ്പിച്ച നിരവധി കുതിരകള്‍ പങ്കെടുക്കുന്ന ചെല്‍ട്ടന്‍ഹാം ഫെസ്റ്റിവലിന് രണ്ടാഴ്ച മുമ്പാണ്  ഈ തീരുമാനം വന്നത്.

അതേസമയം, ഈ ചിത്രം വ്യാപകമായി അപലപിക്കപ്പെടുന്ന നിലയുണ്ടായി. എലിയറ്റിനെ ബ്രിട്ടീഷ് അധികാരികളും നിരോധിക്കണമെന്ന നിവേദനത്തില്‍ രണ്ടായിരത്തോളം പേര്‍ ഒപ്പുവെച്ചിട്ടുണ്ട്.വാതുവയ്പ്പ് ഭീമനായ ബെറ്റ്‌ഫെയറും അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചു.

ചത്ത കുതിരപ്പുറത്ത് ഇരുന്നുകൊണ്ട് ഫോണില്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന  ചിത്രം പുറത്തുവന്നതിനെ തുടര്‍ന്നാണ് ഐറിഷ് ഹോഴ്റേസിംഗ് റെഗുലേറ്ററി ബോര്‍ഡ് (ഐ.എച്ച്.ആര്‍.ബി.) സംഭവം അന്വേഷിക്കാന്‍ തീരുമാനിച്ചത്.  അദ്ദേഹത്തിന്റെ മീത്ത് ഗാലോപ്പിലാണ് ഈ ചിത്രം എടുത്തതെങ്കിലും സമയം എപ്പോഴാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

എലിയറ്റ് പരിശീലിപ്പിച്ച കുതിരകളെ യുകെയില്‍ മല്‍സരിക്കാന്‍ അനുവദിക്കില്ലെന്ന് ബി.എച്ച്.എ പ്രസ്താവനയില്‍ പറഞ്ഞു.നിലവില്‍ ഇദ്ദേഹം പരിശീലിപ്പിച്ച കുതിരകളുടെ ഉടമകള്‍ അവരെ മറ്റൊരു പരിശീലകനിലേക്ക് മാറ്റിയിട്ടുണ്ട്.അന്വേഷണം സ്ഥിരീകരിച്ച ഐഎച്ച്ആര്‍ബി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ല.
പിന്തുണയുമായി മീഹോള്‍ ഓ ലിയറിയും ഗിഗ്നിസ്റ്റൗണും

29 കാരനായ ഗോര്‍ഡന്‍ എലിയട്ട് ഗ്രാന്‍ഡ് നാഷണല്‍ പരിശീലകനാണ്. സംഭവം വിവാദമായിട്ടും മീഹോള്‍ ഓ ലിയറിയും ഗിഗ്നിസ്റ്റൗണും ഗോര്‍ഡന്‍ എലിയറ്റിന്റെ ഒപ്പം നില്‍ക്കുകയാണ്. ഈ ചിത്രം കുറച്ച് മുമ്പ് എടുത്തതാണെന്ന് ട്രേസി പിഗോട്ട് പറഞ്ഞു.

കുതിരയുടെ മൃതദേഹം നീക്കം ചെയ്യാന്‍ സഹായിക്കാനായി കുതിരയുടെ മുകളില്‍ നില്‍ക്കുകയായിരുന്നുവത്രേ  ഏലിയറ്റ്.  അതിനിടയില്‍, ഈ കുതിരയെ ഓര്‍മ്മിക്കുന്നതിനായി ഒന്നും ചിന്തിക്കാതെ അതിനു മുകളിലിരുന്ന് ചിത്രമെടുക്കുകയായിരുന്നു. ടീമില്‍പ്പെട്ട ഒരാള്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് ചിത്രമെടുക്കുന്നതുവരെ കാത്തിരിക്കാന്‍ ആംഗ്യം കാണിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നിരുന്നാലും, വ്യാപകമായ വിമര്‍ശനങ്ങള്‍ക്കിടയിലും, മീഹോള്‍  ഓ ലിയറിയുടെ ഉടമസ്ഥതയിലുള്ള ഗിഗ്ഗിന്‍സ്റ്റൗണ്‍-സ്റ്റഡ് അതിന്റെ മികച്ച പരിശീലകന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.ഒരു നിമിഷത്തെ ആയുസ്സേ ഫോട്ടോയ്ക്കുള്ളുവെന്നും എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ഏലിയറ്റിനെ അറിയാമെന്നും അവര്‍ വ്യക്തമാക്കുന്നു.കുതിരകളുടെ ക്ഷേമത്തിലുള്ള ശ്രദ്ധയും താല്‍പ്പര്യവും വളരെ നല്ലതാണെന്ന് അറിയാവുന്നതാണെന്ന് ഓ ലിയറി പറഞ്ഞു.
വിമര്‍ശനവുമായി മന്ത്രിമാര്‍
ചത്ത കുതിരപ്പുറത്ത് ഇരിക്കുന്ന എലിയറ്റിന്റെ ഫോട്ടോ കണ്ട് ഞെട്ടിപ്പോയതായി കൃഷിമന്ത്രി ചാര്‍ലി മക്കോണലോഗ് പറഞ്ഞു.അയര്‍ലണ്ട് ആവശ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മൃഗക്ഷേമ മാനദണ്ഡങ്ങളുടെ പ്രതിഫലനമല്ല ഈ ഫോട്ടോ വെളിപ്പെടുത്തുന്നത്. അയര്‍ലണ്ടില്‍ മൃഗങ്ങള്‍ക്ക് ലഭിക്കുന്ന പരിചരണം ഈ ചിത്രം പ്രതിഫലിപ്പിക്കുന്നില്ല.

അയര്‍ലണ്ടിലെ കുതിരപ്പന്തയവുമായി ബന്ധപ്പെടുത്താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രമല്ല ഇതെന്നും മന്ത്രി പറഞ്ഞു.ഐറിഷ് ഹോഴ്റേസിംഗ് റെഗുലേറ്ററി ബോഡി (ഐഎച്ച്ആര്‍ബി) നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.എലിയറ്റിന്റെ ഫോട്ടോ തികച്ചും അസുഖകരമാണെന്ന് ഗ്രീന്‍ പാര്‍ട്ടി കാബിനറ്റ് മന്ത്രി പിപ്പ ഹാക്കറ്റ് പറഞ്ഞു. ഒരു ഉന്നത പരിശീലകന്‍ ഇത്തരത്തില്‍ പെരുമാറുന്നത് ആശങ്കാജനകമാണെന്ന് കൃഷി വകുപ്പിലെ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് കൂട്ടിച്ചേര്‍ത്തു.

ഐറിഷ് മലയാളി ന്യൂസ്‌

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Comments are closed.