head3
head1

ഇസ്രായേല്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച 28 ജീവനക്കാരെ ഗൂഗിള്‍ പുറത്താക്കി

ഡബ്ലിന്‍ : ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ച 28 ജീവനക്കാരെ ഗൂഗിള്‍ ജോലിയില്‍ നിന്നും പുറത്താക്കി.ഇസ്രായേലുമായുള്ള ക്ലൗഡ് കരാറില്‍ പ്രതിഷേധിച്ച് ഓഫീസ് കുത്തിയിരിപ്പ് നടത്തിയവര്‍ക്കെതിരെയാണ് കമ്പനി നടപടിയെടുത്തത്.ജീവനക്കാരെ പിരിച്ചുവിട്ടത് കമ്പനി സ്ഥിരീകരിച്ചു.

ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലെയും ഗൂഗിളിന്റെ ഓഫീസുകള്‍ക്കുള്ളില്‍ പ്രതിഷേധം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്. സണ്ണിവെയ്ലില്‍, പ്രതിഷേധക്കാര്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒയും കോട്ടയം പാമ്പാടി സ്വദേശിയുമായ തോമസ് കുര്യന്റെ ഓഫീസില്‍ പ്രവേശിച്ചു, നോ ടെക് ഫോര്‍ അപാര്‍ത്തീഡ് എന്ന പേരിലാണ് പ്രധിഷേധക്കാര്‍ എത്തിയത്.

”ലാഭത്തിനായി ഇനി വംശഹത്യയില്ല”, ”ഞങ്ങള്‍ ഫലസ്തീനികള്‍, അറബ്, മുസ്ലീം ഗൂഗിളര്‍മാര്‍ക്കൊപ്പം നില്‍ക്കുന്നു” എന്നിങ്ങനെ എഴുതിയ ബാനറുകള്‍ പ്രതിഷേധക്കാര്‍ പിടിച്ചിരുന്നു.

പുറത്തുനിന്നുള്ള ഒരു കൂട്ടം ഓര്‍ഗനൈസേഷനുകളുടെയും കമ്പനിയില്‍ കൂടുതലായി പ്രവര്‍ത്തിക്കാത്ത ആളുകളുടെയും പിന്‍ബലത്തിലാണ് സമരമെന്ന് കമ്പനി കണ്ടെത്തി.

ഇസ്രായേലി സൈന്യത്തിന് കസ്റ്റം ടൂളുകള്‍ നല്‍കുന്നതിനായി 1.2 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഗൂഗിള്‍ ഒപ്പുവെച്ചിരുന്നു. ഗാസ നടപടിയുടെ പശ്ചാത്തലത്തിലാണ് ഇതിനെതിരെ ജീവനക്കാരില്‍ പ്രതിഷേധമുയര്‍ന്നത്. തുടര്‍ന്നാണ് ജീവനക്കാര്‍ കമ്പനിയുടെ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ഓഫീസുകളില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്

യുദ്ധം മുറുകുമോ ,ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തില്‍ ഇസ്രയേല്‍ ഇന്ന് പുലര്‍ച്ചയോടെ മിസൈല്‍ ആക്രമണം നടത്തി. ഉഗ്ര സ്‌ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു.

രാജ്യം അതീവ ജാഗ്രതയിലാണ്. ഇതോടെ ഇറാനും ഇസ്രയേലിനും ഇടയില്‍ യുദ്ധം ആസന്നമാണ് എന്ന പ്രതീതി ശക്തി പ്രാപിച്ചു. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് അനെക്‌സിന് നേരെ വ്യോമാക്രമണം നടന്നതോടെയാണ് ഇപ്പോഴത്തെ ഇറാന്‍- ഇസ്രായേല്‍ പ്രതിസന്ധിക്ക് തുടക്കമായത്. പലസ്തീനീയന്‍ ഇസ്ലാമിക് ജിഹാദും, ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഉന്നതരും തമ്മില്‍ നടക്കാനിരുന്ന യോഗത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്റെ ആരോപണം.

മിന്നലാക്രമണത്തില്‍ ഐആര്‍ജിസിയുടെ ഖുദ്‌സ് കമാണ്ടര്‍ മുഹമ്മദ് റെസ സഹെദിയും, സീനിയര്‍ കമാണ്ടര്‍ മുഹമ്മദ് ഹാദി ഹാജി റഹിമിയും അടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു പിന്നാലെ ഇറാന്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞു. തുടര്‍ന്ന് ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിസിച്ചിരുന്നു.

  ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.