head1
head3

വാഹനാപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട യുവാവ് സുമനസുകളുടെ സഹായം തേടുന്നു

ഡബ്ലിന്‍: രണ്ട് വര്‍ഷം മുമ്പ് കോട്ടയം വാഹനാപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് ഏറ്റ ഗുരുതരമായ ക്ഷതം. സ്പൈനല്‍ കോര്‍ഡിനെ ബാധിച്ചതിനാല്‍ ചലനശേഷി നഷ്ടപെട്ട മണിമല കടയിനിക്കാട് ചാരുവേലിയിലെ ടോജോ മാത്യു സുമനസുകളുടെ സഹായം തേടുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കിടക്കയില്‍ തന്നെയാണ് മുപ്പതുകാരനായ ടോജോ. ദുബായില്‍ ഇലക്ട്രീഷ്യനായിരുന്നു ടോജോ. കോവിഡ് കാലത്ത് നാട്ടിലെത്തി തിരികെ പോകാനിരിക്കവെയാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ടോജോയ്ക്ക് നേരെ ദുരന്തം എതിരെ വന്ന കാറിന്റെ രൂപത്തില്‍ വന്നിടിച്ചത്. വളരെ പെട്ടെന്ന് ചികിത്സ നേടിയെങ്കിലും കഴുത്തിന് താഴെയുള്ള ഭാഗങ്ങളെല്ലാം അമ്പേ ചലനരഹിതമായി.

പിന്നീട് നടത്തിയ ചികിത്സയുടെ ഭാഗമായി കൈകള്‍ക്കുള്ള ചലനം അത്ഭുതകരമായി തിരികെ ലഭിച്ചു.പക്ഷെ തലയ്ക്കും ,കൈകള്‍ക്കുമല്ലാതെ ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങള്‍ക്കും സ്പര്‍ശന ശക്തി അപ്പോഴേയ്ക്കും നഷ്ടപ്പെട്ടിരുന്നു.ഉറങ്ങാൻ പോലുമാവാത്ത സാഹചര്യത്തോടൊപ്പം  കാലിലേക്കുള്ള രക്തയോട്ടം കുറയുന്നതും  ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.അതിനായി മരുന്നുകളും നിർദേശിച്ചെങ്കിലും  സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അവയൊന്നും തുടങ്ങാനായിട്ടില്ല.

വെല്ലൂരില്‍ ചികിത്സ ചെയ്താല്‍ സുഖപ്പെടുത്താനാവും എന്ന ഡോക്ടര്‍മാരുടെ ഉപദേശം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക ശേഷിയുടെ അഭാവം അതിന് വിഘാതമായി. അതിന്റെ മനക്ലേശത്തിനിടയിലാണ് കിടക്കയില്‍ നിന്നും എഴുന്നേറ്റ് സ്വന്തം കാര്യങ്ങള്‍ അല്പമെങ്കിലും ചെയ്യാന്‍ കഴിയുന്ന മാര്‍ഗങ്ങളെ കുറിച്ച് സമാന അവസ്ഥയിലുള്ളവരുടെ ഗ്രൂപ്പുകളില്‍ കൂടി അന്വേഷണം തുടങ്ങിയത്.

നിത്യവൃത്തിയ്ക്ക് കഷ്ടപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ടോജോ. ഏതെങ്കിലും വിധത്തില്‍ സഞ്ചരിക്കാന്‍ എങ്കിലും കഴിഞ്ഞാല്‍ അവശരായ മാതാപിതാക്കള്‍ക്കും ,സഹോദരിക്കും തുണയായി ഏന്തെങ്കിലും തൊഴില്‍ പഠിച്ച പ്രൊഫഷനുമായി ബന്ധപ്പെടുത്തി കണ്ടെത്താമെന്ന് ഈ യുവാവ് പ്രത്യാശിക്കുന്നു.

അതിനായി ടോജോയ്ക്ക് അത്യാവശ്യം വേണ്ടത് വിദഗ്ദമായ ഫിസിയോ തെറാപ്പി പരിശീലനവും ഒരു മോട്ടോറൈസ്ഡ് വീല്‍ചെയറുമാണ്. കണ്ണൂരില്‍ ‘തണല്‍ ‘എന്ന പേരില്‍ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകമായി ഫിസിയോ തെറാപ്പി പരിശീലനം നല്‍കുന്ന ഒരു സ്ഥാപനമുണ്ട്. അവിടെ മൂന്ന് മാസത്തെ പ്രത്യേക പരിശീലനത്തിനും,ബൈസ്റ്റാന്‍ഡറുടെ ചിലവിനുമായി ഏകദേശം രണ്ട് ലക്ഷത്തോളം രൂപയും,ഒരു ഒരു മോട്ടോറൈസ്ഡ് വീല്‍ചെയറിനായി ഒരു ലക്ഷം രൂപയും അടക്കം മൂന്ന് ലക്ഷം രൂപ ഉണ്ടെങ്കില്‍ ,ജീവിതത്തിലേയ്ക്ക് മടങ്ങി വരാനാവും എന്ന ഉറച്ച വിശ്വാസത്തിലാണ് ടോജോ.

‘ഇതിനായി സുമനസുകളുടെ സഹായം തേടുകയാണ് ടോജോ. മൂന്ന് ലക്ഷം രൂപ സമാഹരിക്കാനുള്ള ടോജോയുടെ ശ്രമങ്ങള്‍ക്ക് നിങ്ങള്‍ക്കും പിന്തുണ നല്കാനാവുമോ ? മനസ് തകര്‍ന്നിരിക്കുന്ന ഈ യുവാവിന് ഒരിറ്റ് ആശ്വാസം നല്കാന്‍ നിങ്ങള്‍ക്കാവുമോ ? 00 91 96565 88752 എന്ന നമ്പറിലൂടെ വാട്‌സ്ആപ്പില്‍ നിങ്ങള്‍ക്ക് ടോജോയോട് സംസാരിക്കാനാവും.

സാമ്പത്തിക സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറില്‍ പണം നിക്ഷേപിക്കാം. ഓരോ മാസവും മരുന്നിന്റെ ചിലവിനായി 7000 രൂപയുടെ മരുന്ന് പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ടോജോ. നിങ്ങള്‍ നല്‍കുന്ന ചെറിയ സംഭാവനകള്‍ പോലും ഈ യുവാവിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാനാവും. നമുക്ക് ഒന്ന് ചേര്‍ന്ന് ടോജോയെ സഹായിക്കാം.

ടോജോയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസ് (Account details)
Name: Tojo Mathew (email :tojomathew444@gmail.com)
Account number: 0705053000001662
IFSC code: SIBL0000705
Branch name: Cheruvally
Bank name: South Indian bank

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.