head1
head3

ജി ഐ സി സി- ഗോള്‍വേ ഓണം സെപ്റ്റംബര്‍ മൂന്നിന്

ഗോള്‍വേ :കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കു ശേഷം ഗോള്‍വേയില്‍ ആഘോഷങ്ങളുടെ ഉത്സവക്കൊടിയുയര്‍ത്തി ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (GICC)യുടെ നേതൃത്വത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച .

സാള്‍ട്ട് ഹില്ലിലെ Leisureland ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഗോള്‍വേയിലെ ഓണാഘോഷത്തിന് തുടക്കമാവും.

വാശിയേറിയ വടം വലി മത്സരത്തിന് ശേഷം, റോയല്‍ കാറ്ററേഴ്‌സ് ഡബ്ലിന് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും, തുടര്‍ന്ന് ഗോള്‍വേയിലെ കലാകാരന്മാരുടെ വിവിധ കലാപ്രകടനങ്ങളും,’സോള്‍ ബീറ്റ്സ്’ ഡബ്ലിന്‍ ഒരുക്കുന്ന ഗംഭീര ഗാനമേളയും ഉണ്ടായിരിക്കും.
ഒരിടവേളയ്ക്കു ശേഷം എത്തുന്ന ആദ്യത്തെ ഓണാഘോഷത്തെ വരവേല്‍ക്കാന്‍ ഗോള്‍വെജിയന്‍സ് കലാപരിപാടികള്‍ പ്രാക്ടീസ് ചെയ്തും മറ്റു തയ്യാറെടുപ്പുകള്‍ നടത്തിയും അത്യന്തം ഉത്സാഹത്തോടെയും ആവേശത്തോടെയും കാത്തിരിക്കുന്നു.

കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ എത്തിയിരിക്കുന്ന മലയാളികളുടെ ആദ്യത്തെ ഐറിഷ് ഓണവും ആയിരിക്കും എന്ന പ്രത്യേകത ഉള്ളതിനാല്‍ ഇക്കുറി ഏവരുടെയും സജീവ സാന്നിധ്യം ആണ് പ്രതീക്ഷിക്കുന്നത്. തദവസരത്തില്‍ GICC കഴിഞ്ഞ വര്‍ഷം നടത്തിയ ഇന്‍സ്പിരേഷന്‍ – 2021 കളറിങ് ആന്‍ഡ് ഡ്രോയിങ്ങ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും നല്‍കപെടുന്നതാണ്. എല്ലാ വിജയികളെയും ഈ ഓണാഘോഷത്തിലേയ്ക്ക് ക്ഷണിക്കുന്നതായും GICC അറിയിച്ചു.

ഏഷ്യാലാന്‍ഡ് ഗോള്‍വേ , ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഫുഡ് ഗോള്‍വേ എന്നി സ്ഥാപനങ്ങള്‍ GICC ഓണം- 2022ന് സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്നു.

ഓണാഘോഷത്തിന്റെ ടിക്കറ്റുകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കൂടി ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0876450033 / 0877765728 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ടിക്കറ്റ് ബുക്കിംഗ് ലിങ്ക് : https://pretix.eu/gicc/onam222/

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.