head1
head3

ഗാര്‍ഡയാവാം, റിക്രൂട്ട്മെന്റ് ടെസ്റ്റ് ലളിതമാക്കി; ഇപ്പോള്‍ അപേക്ഷിക്കാം , മൂന്ന് ദിവസം കൂടി

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ പോലീസ് സേനയായ ഗാര്‍ഡായില്‍ ചേരാന്‍ ഒരാഴ്ച കൂടി അവസരം.2025 ഫെബ്രുവരി 27 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ അപേക്ഷിക്കാം.നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് ആന്‍ ഗാര്‍ഡ വ്യക്തമാക്കി.17,000ലധികം ജീവനക്കാരുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത സ്ഥാപനമാണ് ആന്‍ ഗാര്‍ഡ.

ഗാര്‍ഡ ട്രെയിനിംഗ്,അപേക്ഷാ പ്രക്രിയകള്‍ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ കാന്‍ഡിഡേറ്റ് ഇന്‍ഫര്‍മേഷന്‍ ബുക്ക്‌ലെറ്റില്‍ കാണാം.അപേക്ഷിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധാപൂര്‍വ്വം വായിക്കണമെന്നും ആന്‍ ഗാര്‍ഡ ഉപദേശിക്കുന്നു. ഐറിഷ് സമൂഹത്തിന്റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതിനായി എല്ലാ പശ്ചാത്തലത്തിലുമുള്ള ആളുകളെയും സേനയിലേയ്ക്ക് ആന്‍ ഗാര്‍ഡ പ്രതീക്ഷിക്കുന്നത്

എളുപ്പമാക്കി , സ്റ്റാമ്പ് 4 ഉള്ളവര്‍ക്ക് അവസരം

ഫിസിക്കല്‍ പ്രീ എന്‍ട്രി ടെസ്റ്റില്‍ നിന്ന് പുഷ്-അപ്സും സിറ്റ്-അപ്സും ഒഴിവാക്കിയത് ഒട്ടേറെ പേരെ പുതിയതായി ഗാര്‍ഡായിലേയ്ക്ക് ആകര്‍ഷിച്ചേക്കും.

ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്റെ നിര്‍ണ്ണായക ഇടപെടലിലൂടെയാണ് .ഗാര്‍ഡയില്‍ ചേരുന്നവര്‍ക്കുള്ള ഗാര്‍ഡ ഫിറ്റ്‌നസ് ടെസ്റ്റ് ഒഴിവാക്കിയത്. പ്രീ എന്‍ട്രി എത്ര കടുപ്പമാണെന്ന് തെളിയിക്കാന്‍ സ്വയം പരീക്ഷാര്‍ത്ഥിയാവുകയായിരുന്നു ജസ്റ്റിസ് മന്ത്രി.ആറ് അപേക്ഷകരില്‍ ഒരാള്‍ ഫിസിക്കല്‍ പ്രീ-എന്‍ട്രി പരീക്ഷയില്‍ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.

2023ല്‍ മന്ത്രിപദവിയില്‍ എത്തും മുമ്പേ 55 വയസ്സുള്ളപ്പോഴാണ് കഠിനമായ ഫിസിക്കല്‍ ടെസ്റ്റുകളില്‍ പങ്കെടുത്ത് ഒ കല്ലഗന്‍ വിജയിച്ചത്. അതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഇപ്പോള്‍ ഒഴിവാക്കിയ സിറ്റ് അപ്പുകളും പ്രസ്സ് അപ്പുകളും മന്ത്രി ടെസ്റ്റില്‍ ചെയ്തിരുന്നു.എന്നിട്ടും ഒ കല്ലഗന് വിജയിക്കാനായി.ഇതിന്റെ കഠിനമായ സ്ഥിതി ബോധ്യപ്പെടുത്താനായാണ് അന്ന് ടെസ്റ്റില്‍ പങ്കെടുത്തതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തത്. ഇത്തവണത്തെ മന്ത്രിസഭയില്‍  അദ്ദേഹം  ജസ്റ്റീസ് മന്ത്രിയായതോടെയാണ് മാറ്റങ്ങൾക്കായി നിർദേശം ഉണ്ടായത്.

ഗാര്‍ഡയിലെ റിക്രൂട്ട്‌മെന്റ് വര്‍ദ്ധിപ്പിക്കുന്നതിന് റിക്രൂട്ട്‌മെന്റ് ആന്‍ഡ് ട്രെയിനിംഗ് കപ്പാസിറ്റി ഗ്രൂപ്പ് സ്ഥാപിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.ഇന്‍ടേക്കുകള്‍ പരമാവധിയാക്കാനും റിക്രൂട്ട്‌മെന്റ് കഴിയുന്നത്ര ഫലപ്രദമാണെന്ന് ഉറപ്പാക്കാനുമുള്ള നടപടികള്‍ ഗ്രൂപ്പ് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.റിക്രൂട്ട്‌മെന്റ് എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗ്രൂപ്പ് സമ്മറില്‍ മന്ത്രിക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ആന്‍ ഗാര്‍ഡയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് മുന്‍ഗണന നല്‍കണമെന്ന് മന്ത്രിയായത് മുതല്‍ ആഗ്രഹിച്ചിരുന്നു. ഉന്നത മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം ആന്‍ ഗാര്‍ഡയില്‍ ചേരുന്നതിന് ആളുകകളെ പ്രോത്സാഹിപ്പിക്കുന്നതും തന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.

ഗാര്‍ഡാ ഫിസിക്കല്‍ കോംപിറ്റന്‍സി അസസ്മെന്റിന്റെ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പരിശീലനത്തിനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി വരുത്തിയ മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.പ്രായമോ ലിംഗഭേദമോ ഇല്ലാതെ എല്ലാ അപേക്ഷകര്‍ക്കും ഒരേ പ്രവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കാനാണ് സ്റ്റാന്‍ഡേര്‍ഡൈസ്ഡ് പാസ്/പരാജയം ഏര്‍പ്പെടുത്തിയതെന്ന് ആന്‍ ഗാര്‍ഡ പറഞ്ഞു.

ഫിസിക്കല്‍ കോംപിറ്റന്‍സി അസസ്മെന്റ് ഇപ്പോഴും റിക്രൂട്ട്മെന്റിന്റെ ഭാഗമാണ്.രേഖാമൂലമുള്ള അപേക്ഷ, ഓണ്‍ലൈന്‍ അഭിരുചി പരിശോധനകള്‍,അഭിമുഖം, ലഹരിവസ്തുക്കളുടെ ദുരുപയോഗ പരിശോധനകള്‍, മെഡിക്കല്‍ വിലയിരുത്തല്‍ എന്നിവ റിക്രൂട്ട്മെന്റ് നടപടികളില്‍ ഉള്‍പ്പെടുന്നു.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതിയ്യതിയും,സമയവും :2025 ഫെബ്രുവരി 27 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി
കൂടുതല്‍ വിവരങ്ങള്‍ക്ക് https://publicjobs.ie/en/index.php?option=com_jobsearch&view=jobdetails&Itemid=263&cid=199758&campaignId=2553205

Comments are closed.