അയര്‍ലണ്ടില്‍ ജിഹാദി ഭീകരവാദികള്‍ക്കായി ധനസമാഹരണം: സ്പെഷ്യല്‍ ഡിറ്റക്റ്റീവ് യൂണിറ്റ് അന്വേഷിക്കുന്നു
ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ജിഹാദി ഭീകരവാദികള്‍ക്കായി ധനസമാഹരണം നടത്തുന്നതിനെക്കുറിച്ച് ഗാര്‍ഡ അന്വേഷണം പുരോഗമിക്കുന്നു.ഡബ്ലിന്‍ വിമാനത്താവളത്തില്‍ 2,00,000 യൂറോയുമായി സിറിയന്‍ പൗരനെ പിടികൂടിയതിനെ തുടര്‍ന്നാണ് അന്വേഷണം. ക്ലോവര്‍ഹില്‍ ജയിലില്‍ റിമാന്റിലാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഗാര്‍ഡ ആന്റി ടെററിസം യൂണിറ്റ് രൂപീകരിച്ച് രാജ്യമാകെ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണിത്.
നോര്‍വേയില്‍ നിന്ന് നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടിലെത്തിയ ഇയാളെ തുര്‍ക്കിയിലേക്ക് വിമാനം കയറാനിരിക്കെയാണ് കസ്റ്റംസ് പിടികൂടിയത്.മയക്കുമരുന്ന് വ്യാപാരവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് ഗാര്‍ഡയ്ക്ക് ബോധ്യമായിട്ടുണ്ട്.ഇതേ തുടര്‍ന്നാണ് ജിഹാദി ധനസമാഹരണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നത്.ഇക്കാര്യം പ്രാദേശിക ഗാര്‍ഡ തീവ്രവാദ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സ്പെഷ്യല്‍ ഡിറ്റക്റ്റീവ് യൂണിറ്റിനെ അറിയിച്ചു.
നോര്‍വേയില്‍ നിന്ന് ഇവിടെ എത്തിയതിന് ശേഷമുള്ള സിറിയക്കാരന്റെ നീക്കങ്ങള്‍ നിരീക്ഷണത്തിലാണ്.ഇന്റര്‍പോളുമായും നോര്‍വീജിയന്‍ പോലീസുമായും അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടുണ്ട്.ഇയാളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
അയര്‍ലണ്ടില്‍ കടന്നുകൂടിയ അഭയാര്‍ത്ഥികളെയും , തീവ്രവാദി ബന്ധമുള്ള വിദ്യാര്‍ത്ഥികളെയും ഗാര്‍ഡ നിരീക്ഷിക്കുന്നുണ്ട്. ഇസ്ലാമിക്ക് തീവ്രവാദി ഗ്രൂപ്പുകള്‍ ഫണ്ട് ചെയ്തയക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അയര്‍ലണ്ടില്‍ ഇപ്പോഴുണ്ടെന്ന് ഗാര്‍ഡ മനസിലാക്കിയിട്ടുണ്ട്.രാജ്യത്ത് മയക്കുമരുന്ന് വിതരണത്തിനായും, പാലസ്തീന്റെ പേരില്‍ ഹമാസ് – അനുകൂല പ്രകടനങ്ങള്‍ നടത്തുന്നതിനായും ഇവരെ തീവ്രവാദി ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഫണ്ടിംഗ് എത്തിക്കുന്നതിനും തീവ്രവാദ ഗ്രൂപ്പുകള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നുണ്ട്.
ദേശീയ മാധ്യമങ്ങളിലെ ചില പത്രപ്രവര്‍ത്തകരും അന്വേഷണത്തിന്റെ നിഴലിലാണ്.കഴിഞ്ഞ രണ്ടു വര്‍ഷമായി ആര്‍ ടി ഇ അടക്കമുള്ള മാധ്യമങ്ങള്‍ ഇസ്ലാമിക് തീവ്രവാദഗ്രൂപ്പുകള്‍ക്ക് അമിത പ്രാധാന്യമാണ് നല്‍കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍, അയര്‍ലണ്ടിലെ ഇസ്ലാമിക ഫണ്ട് റൈസിംഗുമായി ബന്ധപ്പെട്ട് നടത്തിയ ഗാര്‍ഡ ഓപ്പറേഷനില്‍ 100,000ത്തിലധികം യൂറോയും നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ (ജി എന്‍ ഐ ബി) ഉദ്യോഗസ്ഥരാണ് ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയത്.നിരവധി രാജ്യങ്ങളും യൂറോപോളും ഉള്‍പ്പെട്ട സംയുക്ത അന്താരാഷ്ട്ര ഓപ്പറേഷന്റെ ഭാഗമായിരുന്നു ഇത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.