head1
head3

അയര്‍ലണ്ടില്‍ ഇന്ധന വില കുതിക്കുന്നത് അതി വേഗത്തില്‍; പെട്രോള്‍, ഡീസല്‍ വിലയില്‍ 40% വരെ വര്‍ധന

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇന്ധന വില കുതിക്കുന്നത് റോക്കറ്റിനേക്കാള്‍ വേഗത്തില്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലധികം വര്‍ധനവാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഉണ്ടായത്.

രണ്ടാഴ്ചയ്ക്കിടെ മാത്രം പെട്രോള്‍ വിലയില്‍ 11.5% വര്‍ധനവുണ്ടായി. ലിറ്ററിന് 1.91 യൂറോയായിരുന്ന വില 2.13 യൂറോയിലേയ്ക്കാണ് എത്തിയത്. ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതിന് ഇപ്പോള്‍ 108 യൂറോ ചെലവാകുന്ന സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41% കൂടുതലാണിത്. 2020നേക്കാള്‍ 66% കൂടുതലാണിത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡീസലിന്റെ വില 45%മാണ് കൂടിയത്. ലിറ്ററിന് 1.41 യൂറോയായിരുന്നത് 2.05 യൂറോയിലേക്കാണ് കുതിച്ചത്.

ഉക്രൈയ്നിലെ യുദ്ധം, യു എസിലെ ‘ഡ്രൈവിംഗ്’ സീസണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളാണ് വില കൂട്ടുന്നതിന് പിന്നിലെന്ന് എഎ അയര്‍ലന്‍ഡ് വക്താവ് പാഡി കോമിന്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.