ഡബ്ലിന്‍ : ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൗമാരക്കാരയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ഇടപഴകുകയും മൊബൈലില്‍ സന്ദേശമയക്കുകയും ചെയ്ത സംഭവത്തില്‍ നഴ്സ് കുറ്റക്കാരനെന്ന് എന്‍ എം ബി ഐ ഫിറ്റ്‌നസ്-ടു-പ്രാക്ടീസ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയില്‍ രണ്ട് വര്‍ഷം മുമ്പാണ് 18 വയസ്സുകാരിക്ക് ദുരനുഭവമുണ്ടായത്.
ഇതേ തുടര്‍ന്ന് നഴ്സ് മാര്‍ക്ക് ലെസ്റ്റര്‍ ഓര്‍ഡോണസിനെ ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
അഞ്ച് കുറ്റാരോപണങ്ങളാണ് ഇയാള്‍ക്കെതിരെയുണ്ടായത്.ഓര്‍ഡോണസ് കൗമാരക്കാരിയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങളയച്ചു. എന്നാല്‍ ആ ഫോണ്‍ അവളുടെ അമ്മയുടേതായിരുന്നു.എന്‍എംബിഐ അന്വേഷണ സമിതിക്ക് മുമ്പാകെ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.തന്റെ മണ്ടത്തരം ക്ഷമിച്ച് ഒരു അവസരം കൂടി തരണമെന്നും ഫിലിപ്പിനോ നഴ്‌സ് അപേക്ഷിച്ചിരുന്നു.അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും അധ്യക്ഷ മേരി ലീഹി പറഞ്ഞു.
ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഗുരുതര വീഴ്ച
രജിസ്റ്റേര്‍ഡ് നഴ്‌സില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഗുരുതര വീഴ്ചയാണ് ഓര്‍ഡോണസിന്റെതെന്ന് അന്വേഷണ സമിതി അധ്യക്ഷ മേരി ലീഹി പറഞ്ഞു. ദുര്‍ബലയും ഉത്കണ്ഠാകുലയുമായ രോഗിയോട് വ്യക്തിപരവും അനുചിതവുമായ പരാമര്‍ശങ്ങളാണ് നഴ്സ് നടത്തിയത്. പരാതി നല്‍കിയ രോഗിയുടെ അമ്മയോടും നഴ്സ് ഫോണിലൂടെ മോശമായി ഇടപെട്ടു.ഇത്തരം പ്രവൃത്തികള്‍ നഴ്‌സുമാരുടെ പ്രൊഫഷണല്‍ പെരുമാറ്റച്ചട്ടത്തിന്റെയും ധാര്‍മ്മികതയുടെയും ലംഘനമാണെന്ന് ലീഹി പറഞ്ഞു.
‘നിന്നെ കാണുമ്പോള്‍ കാമുകിയെ ഓര്‍ക്കുന്നു’
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് ചെയ്യുന്നതിനെക്കുറിച്ച് ആശങ്കയില്‍ കഴിയവെയാണ് എന്‍ഡോസ്‌കോപ്പിക്കായി അമ്മയോടൊപ്പം കൗമാരക്കാരി ആശുപത്രിയിലെത്തിയത്. തനിച്ചാണ് എന്‍ഡോസ്‌കോപ്പിക്കായി നഴ്സ് കൊണ്ടുപോയത്.
ടെന്‍ഷന്‍ കൂടിയതിന് പിന്നില്‍ ഏതെങ്കിലും ആണ്‍കുട്ടികളുണ്ടോയെന്നായിരുന്നു നഴ്‌സിന്റെ ആദ്യ ചോദ്യം. ഇത് കേട്ട് പെണ്‍കുട്ടി ഞെട്ടിപ്പോയി.വളറെ സുന്ദരിയായിട്ടും ബോയ് ഫ്രണ്ട് ഇല്ലാതെ പോയല്ലോ,നിന്നെ കാണുമ്പോള്‍ ജര്‍മ്മനിയിലെ മുന്‍ കാമുകിയെ ഓര്‍ക്കുന്നുവെന്നൊക്കെയായിരുന്നു എന്നൊക്കെയായിരുന്നു ആറുവയസ് പ്രായമുള്ള മകനുള്ള മെയില്‍ നഴ്സിന്റെ സംഭാഷണം.ഇയാളുടെ നോട്ടവും സംസാരവുമെല്ലാമായി പരിശോധനാമുറിയിലെ അന്തരീക്ഷം അസഹനീയമായി അനുഭവപ്പെട്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.അതിനിടെ കൗമാരക്കാരി ബോധംകെട്ടു വീഴുകയും ചെയ്തു..
എത്രയും വേഗം ആശുപത്രി വിടാന്‍ ഇവര്‍ ആഗ്രഹിച്ചു.വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് നഴ്‌സിനെക്കുറിച്ച് അമ്മയോട് പറഞ്ഞത്.ഏറെ പ്രായമുള്ള ആളായിരുന്നു നഴ്സ്.അതിനാല്‍ പോട്ടേയെന്നുവെച്ചു.എന്നാല്‍ അന്ന് വൈകിട്ട് ഷോപ്പിംഗ് നടത്തുന്നതിനിടെ അമ്മയുടെ ഫോണിലേയ്ക്ക് നഴ്സില്‍ നിന്നും വീണ്ടും സന്ദേശം ലഭിച്ചതോടെയാണ് ‘കളി കാര്യമായത്..’
‘ശല്യപ്പെടുത്തുന്നതില്‍ വിഷമമുണ്ട്, എന്നാലും…
‘ശല്യപ്പെടുത്തുന്നതില്‍ വിഷമമുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യാതിരിക്കാനാവുന്നില്ല.സന്ദേശം അയയ്ക്കുന്നതില്‍ സന്തോഷമില്ലെങ്കില്‍ അറിയിക്കുക. അങ്ങനെ ചെയ്താല്‍ ഞാന്‍ സങ്കടത്തിലാകും’ ഇതായിരുന്നു സന്ദേശം.കുറച്ച് മുമ്പ് നിങ്ങള്‍ക്ക് സംഭവിച്ചതിനെ വാസോവഗല്‍ സിന്‍കോപ്പ് എന്ന് വിളിക്കുന്നുവെന്നുള്ള തുടര്‍ സന്ദേശവും ഓര്‍ഡോണസില്‍ നിന്ന് ലഭിച്ചു.
ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്.ഇതേത്തുടര്‍ന്ന് നഴ്‌സിന്റെ പ്രൊബേഷണറി കാലയളവ് അവസാനിപ്പിക്കാന്‍ ബ്യൂമോണ്ട് ആശുപത്രി തീരുമാനിച്ചു.2023 ജൂലൈ 25ന് ഓര്‍ഡോണസില്‍ നിന്ന് വീണ്ടും മോശം സന്ദേശം ലഭിച്ചു.’എന്നെ പിരിച്ചുവിട്ടു ,നിനക്കിപ്പോള്‍ ഇപ്പോള്‍ സമാധാനമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മയ്ക്ക് ലഭിച്ച മെസേജില്‍ ഇയാള്‍ എഴുതിവിട്ടത്.
അനുചിതവും ലൈംഗിക സ്വഭാവമുള്ളതുമെന്ന് കമ്മിറ്റി
രോഗിയോടുള്ള നഴ്‌സിന്റെ പരാമര്‍ശങ്ങള്‍ അനുചിതവും ലൈംഗിക സ്വഭാവമുള്ളതുമാണെന്ന് എന്‍ എം ബി ഐയുടെ കൗണ്‍സിലര്‍ മിസ്‌ക ഹനാഹോ പറഞ്ഞു. രോഗിയുടെ കോണ്‍ടാക്റ്റ് നമ്പര്‍ തരപ്പെടുത്തി നിരവധി ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ചു. ഇതിനായി മെഡിക്കല്‍ രേഖകള്‍ ദുരുപയോഗം ചെയ്തുവെന്നും കണ്ടെത്തി. ഫിലിപ്പീന്‍സില്‍ ജോലിചെയ്യവേ എന്‍ഡോസ്‌കോപ്പി ചെയ്ത രോഗികളുടെ അവസ്ഥ പരിശോധിച്ച് അവര്‍ക്ക് എങ്ങനെയെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നു.അയര്‍ലണ്ടില്‍ ജിഡിപിആര്‍ ഇത്രയും വലിയ പ്രശ്നമാണെന്ന് മനസ്സിലായില്ലെന്നും ഇയാള്‍ കമ്മിറ്റിയോട് വിശദീകരിച്ചു.
തമാശ പറഞ്ഞതാണ്…ക്ഷമാപണം
പെണ്‍കുട്ടി ശരിക്കും സമ്മര്‍ദ്ദത്തിലാണെന്ന് തോന്നി.അത് ലഘൂകരിക്കാന്‍ തമാശ പറഞ്ഞതാണെന്നും ഇയാള്‍ വിശദീകരിച്ചു.ശരീരത്തെക്കുറിച്ച് പറഞ്ഞതും ഈ ഉദ്ദേശ്യത്തോടെയായിരുന്നു. ഇതില്‍ സെക്സോ പ്രണയമോ ഒന്നുമില്ലായിരുന്നു.ആശങ്ക കൊണ്ടാണ് പിന്നീടും കാര്യങ്ങള്‍ തിരക്കിയത്.ബ്യൂമോണ്ടിലെ ജോലി പോയതിലുള്ള ദേഷ്യം കൊണ്ടാണ് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സന്ദേശം അയച്ചത്.2024 ഏപ്രില്‍ മുതല്‍ ഓര്‍ഡോണസ് ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ ജോലിയില്‍ കയറി. രോഗിയോടും കുടുംബത്തോടും ഓര്‍ഡോണെസ് ക്ഷമാപണം നടത്തിയിരുന്നു. ഇവിടെ പുതിയയാളാണെന്നും അയര്‍ലണ്ടിന്റെ സംസ്‌കാരവും രീതികളുമൊന്നും അറിയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.