വ്യത്യസ്ത പ്രമേയവുമായി എത്തിയ ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന ഹ്രസ്വചിത്രം 70 ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബ് ഇന്ത്യയില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്‍ ആയി.. പോഷ് മാജിക്കാ ക്രീയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു എന്ന പ്രത്യേകതയും ഈ ഹ്രസ്വചിത്രത്തിനുണ്ട്. ഇത് വാണിജ്യ പരമായും ചിത്രത്തെ വിജയകരമാക്കി തീര്‍ത്തു.
ശക്തവും, വ്യത്യസ്തവുമായ പ്രമേയങ്ങളെ പിന്തുണയ്ക്കുക, ഹ്രസ്വചിത്രങ്ങളുടെ നിര്‍മ്മാണത്തിന് പ്രധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മാണ രംഗത്തേക്ക് വന്ന പോഷ് മാജിക്കാ ക്രിയേഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭം ആണ് ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’.
ആര്‍ ജെ ഷാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, ഹക്കിം ഷാജഹാന്‍ എന്നിവരാണ് നായികാ നായകന്മാര്‍. റിലീസ് ചെയ്ത് വെറും 2 ദിവസങ്ങള്‍ കൊണ്ടാണ് ഹ്രസ്വചിത്രം യൂട്യൂബ് ഇന്ത്യയില്‍ ട്രെന്‍ഡിങ് ആയത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും,ബ്രേക്കിംഗ് ന്യൂസുകളുംവാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/HfU9heCDO4fIkC1YG9V7AJ
Comments are closed.