മാഡ്രിഡ് : സര്‍ക്കാര്‍ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും തൊഴിലെടുക്കുന്നവര്‍ക്കെല്ലാം ആഹ്ളാദം നല്‍കുന്നൊരു വാര്‍ത്ത സ്പെയിനില്‍ നിന്നും വരുന്നു.
ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങളാക്കാനുള്ള തീരുമാനം സ്പെയിനില്‍ പരീക്ഷണാര്‍ഥം നടപ്പാക്കുന്നുവെന്നതാണത് ഈ ആഹ്ളാദവാര്‍ത്ത. ഈ പരിഷ്കാരം നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാവുകയാണ് സ്പെയിന്.ഇടതപക്ഷ പാര്‍ട്ടിയായ മാസ് പെയ്സിന്റെ പ്രപ്പോസലാണ് സ്പാനിഷ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ പകര്‍ച്ച വ്യാധിയുടെ വരവാണ് നാല് പ്രവൃത്തിദിനങ്ങളെന്ന ആശയത്തിന്റെ പിറവിയ്ക്ക് കാരണമായത്.
സോഷ്യലിസ്റ്റ് പാര്‍ട്ടി,ആന്റി ഓസ്റ്റെരിറ്റി പോഡെമോസ്, മാസ് പെയ്സ് എന്നിവരുള്‍പ്പെട്ട സര്‍ക്കാര്‍ ഈ പരിഷ്കാരം നടപ്പാക്കുന്ന കമ്പനികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കും. മൂന്നു വര്‍ഷക്കാലയളവില്‍ 50 മില്യണ്‍ യൂറോയുടെ സാമ്പത്തിക സഹായമാണ് ലഭ്യമാക്കുക. പ്രവൃത്തി സമയം കുറയ്ക്കുന്നതുകൊണ്ട് ശമ്പളക്കുറവോ തൊഴില്‍ നഷ്ടമോ ഉണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ കമ്പനികളെ സഹായിക്കുന്നതിനാണ് സാമ്പത്തിക പായ്ക്കേജും പ്രഖ്യാപിച്ചിട്ടുള്ളത്.
ആറു പേരില്‍ കുറഞ്ഞ സ്ഥാപനത്തിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കില്ല.കഴിഞ്ഞ വര്‍ഷം സ്പെയിനിലെ സോഫ്ട്വെയര് കമ്പനിയായ ഡെല്‍സോള്‍ ഈ ആശയം പ്രാവര്‍ത്തികമാക്കിയിരുന്നു. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത, പൂര്‍ണ്ണ ഹാജര്‍, സന്തോഷകരമായ തൊഴിലിടം എന്നിവയായിരുന്നു ഇതിന്റെ റിസള്‍ട്ടെന്ന് കമ്പനി അഭിപ്രായപ്പെടുന്നു..ഡലിവറൂ, യൂബര്‍ ഈറ്റ്സ് തുടങ്ങിയ ഡലിവറി റൈഡര്‍മാര്‍ക്ക് മറ്റ് ജീവനക്കാരുടേതിന് തത്തുല്യമായ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കുമെന്നും കഴിഞ്ഞ മാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
യൂറോപ്യന്‍ ശരാശരിയേക്കാള്‍ കൂടുതല്‍ സ്പെയിനിലെ ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഉല്‍പ്പാദനക്ഷമത ഉയര്‍ന്ന നിലയിലല്ല.കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യുന്നുവെന്നതല്ല ഉല്‍പ്പാദനക്ഷമതയുടെ മാനദണ്ഡമെന്ന് മാസ് പെയ്സ് ലീഡര്‍ ഇനിഗോ എറെജന് പറഞ്ഞു. വസന്ത കാലത്ത് ഈ പരീക്ഷണം ആരംഭിക്കുമെന്നാണ് കരുതുന്നതെന്നും ഇതിന്റെ വിശദാംശങ്ങള്‍ വരുംആഴ്ചകളില്‍ സര്‍ക്കാര്‍ പുറത്തുവിടുമെന്നും പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ ഹെക്ടര്‍ ടെജേറോ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GJThCk6XX6dBBr95X11Mwz
Comments are closed.