head3
head1

ഒന്നും പേടിക്കാനില്ല… അയര്‍ലണ്ട് വിതരണശൃംഖല ഉറച്ചതാണ്! അയര്‍ലണ്ടില്‍ ഭക്ഷ്യക്ഷാമത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞ് വിദഗ്ധര്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഭക്ഷ്യക്ഷാമത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞ് വിദഗ്ധര്‍. വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍ ചരക്കു വരവില്‍ കാര്യമായ കുറവുണ്ടാക്കില്ലെന്ന് എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് വകുപ്പിലെ ഇന്‍ഡിജെനസ് എന്റര്‍പ്രൈസ് യൂണിറ്റ് അസിസ്റ്റന്റ് സെക്രട്ടറി ഡെക്ലാന്‍ ഹ്യൂസ് പറഞ്ഞു. ചില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഇപ്പോഴും ഭാവിയിലും ഉണ്ടാകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡബ്ലിന്‍ തുറമുഖത്ത് റവന്യൂ, കൃഷി വകുപ്പ്, ഗതാഗത വകുപ്പ്, ആന്‍ ഗാര്‍ഡ സിയോച്ന എന്നിവയിലെ ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന സംയുക്ത യോഗത്തില്‍ നടന്ന മള്‍ട്ടി ഏജന്‍സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ റീട്ടെയില്‍ വിതരണ ശൃംഖലയിലുള്ളവര്‍ മുന്‍പന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു.വിതരണത്തിന്റെ തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ക്രഡിറ്റ് ചില്ലറ വ്യാപാരികള്‍, ഹൗലിയറുകള്‍, വിതരണക്കാര്‍, ഇറക്കുമതിക്കാര്‍ എന്നിവര്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് അതിന്റെ ഗുണവും ലഭിക്കും.

ന്യൂസ് കസ്റ്റംസ് സംവിധാനങ്ങളും നടപടിക്രമങ്ങളും സ്വീകരിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ മാര്‍ക്ക്സ് & സ്പെന്‍സര്‍ ഉള്‍പ്പെടെ ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ചില സാധനങ്ങളില്‍ കുറവുവന്നിട്ടുണ്ട്. എന്നാല്‍ അതില്‍ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.പുതിയ ആവശ്യകതകള്‍ക്കനുസരിച്ച് ബ്രിട്ടീഷ് കമ്പനികള്‍ വന്‍തോതില്‍ തയ്യാറെടുക്കാത്തതിനാലാണ് അവരുടെ സ്ഥാപനങ്ങളില്‍ ഷോര്‍ട്ടേജ് വരുന്നതെന്നും ഫ്രയിറ്റ് ആന്റ് ഹൗലേജ് ഗ്രൂപ്പുകള്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും,ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.