head3
head1

ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്കിലെ വര്‍ദ്ധനവ് ഐറിഷ് വിപണിയിലെ വിലക്കയറ്റത്തിന് കാരണമാവും

ഡബ്ലിന്‍: ബ്രിട്ടനിലെ പണപ്പെരുപ്പം പത്ത് ശതമാനവും കടന്നതോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിലക്കയറ്റം രൂക്ഷമാവുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ 11.6% എന്ന നിരക്കിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പം എത്തിയിരിക്കുന്നത്. ബ്രിട്ടനില്‍ വില ഉയരുമ്പോഴും അതിലധികമായി ബ്രിട്ടനെ ആശ്രയിക്കുന്ന അയര്‍ലണ്ടിലും പലചരക്ക് സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില ഇനിയും ഉയരുമെന്ന ഭീഷണി ജനജീവിതത്തെ ബാധിച്ചു തുടങ്ങി.

ബ്രിട്ടനിലെ പലചരക്ക് വില പണപ്പെരുപ്പം 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 11.6% കഴിഞ്ഞ നാല് ആഴ്ചകളില്‍ എത്തി, അതായത് അവിടെയുള്ള ഒരു കുടുംബം പലചരക്ക് സാധനങ്ങള്‍ക്കായി പ്രതിവര്‍ഷം £533 (633 യൂറോ) അധികമായി നല്‍കേണ്ടി വരും.

”മുമ്പ് പ്രതീക്ഷിച്ചത് പോലെ പലചരക്ക് വിപണിയെയാണ് വിലക്കയറ്റം ആദ്യമായി ബാധിച്ചത്. പ്രത്യേകിച്ച് വെണ്ണ, പാല്‍, കോഴിയിറച്ചി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയൊക്കെ വിലയില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടം കാണുന്നുണ്ട്,” റിസേര്‍ച് ഏജന്‍സിയായ കാന്താറിലെ റീട്ടെയില്‍ മേധാവി ഫ്രേസര്‍ മക്കെവിറ്റ് പറയുന്നു.

ബ്രിട്ടീഷ് ഉത്പന്നങ്ങളാണ് അയര്‍ലണ്ടിലേക്ക് ഏറ്റവും അധികം എത്തുന്നത് എന്നതിനാല്‍ ഭക്ഷണത്തിന്റെയും പലചരക്ക് സാധനങ്ങളുടെയും വര്‍ദ്ധനവ് അയര്‍ലണ്ടിലെ പല വ്യാപാരികളും ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. ഇപ്പോള്‍ വിപണിയില്‍ കരുതലിലുള്ള സ്റ്റോക്ക് അവസാനിക്കുന്നതോടെ ഇരുപത് ശതമാനത്തിലധികമായി പണപ്പെരുപ്പം ഉണ്ടായേക്കുമെന്ന് കണക്കുകള്‍ സുചിപ്പിക്കുന്നു.

അയര്‍ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ബ്രിട്ടീഷ് വിതരണക്കാരില്‍ നിന്നും യൂണിലിവര്‍ പോലുള്ള നിര്‍മ്മാതാക്കളില്‍ നിന്നും വന്‍തോതില്‍ പലചരക്ക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവയാണ്.

എന്നിരുന്നാലും, യൂറോ സ്റ്റെര്‍ലിംഗിനെതിരെ എത്ര നന്നായി വ്യാപാരം നടത്തുന്നു എന്നതനുസരിച്ച് ഇവിടുത്തെ വിലകളും നിയന്ത്രിക്കാനാകും, കാരണം ശക്തമായ യൂറോയ്ക്ക് ബ്രിട്ടനില്‍ നിന്നുള്ള പലചരക്ക് ഇറക്കുമതിയിലെ വര്‍ധന ചിലത് നികത്താനാകും, പക്ഷേ എല്ലാം അല്ല. യൂറോ അടുത്ത ആഴ്ചകളില്‍ സ്റ്റെര്‍ലിംഗിനെതിരെ 85.5 പെന്‍സിനും 84.5 പെന്‍സിനും ഇടയിലാണ് വ്യാപാരം നടത്തുന്നത്.

വില ഉയരുമെന്ന സൂചനയില്‍ ഉപഭോക്താക്കളും കൂടുതല്‍ കരുതല്‍ നടത്തുന്നതോടെ ഭക്ഷ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും മാര്‍ക്കറ്റുകളില്‍ ഉണ്ടായേക്കാമെന്ന് പറയപ്പെടുന്നു. കാന്തറിന്റെ അഭിപ്രായത്തില്‍ ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റിന്റെ സ്വന്തം ലേബല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഓഗസ്റ്റില്‍ ഏകദേശം 20% ഉയര്‍ന്നു.

ലിഡലും ആല്‍ഡിയും ടെസ്‌കോയുമെല്ലാം അടുത്ത ആഴ്ചകളോടെ വീണ്ടും വില ഉയര്‍ത്തുമെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.