വെക്സ്ഫോര്‍ഡ് : ഇടതടവില്ലാതെ പെയ്ത പെരുമഴയും വെള്ളപ്പൊക്കവും നോര്‍ത്ത് വെക്‌സ്‌ഫോര്‍ഡില്‍ ദുരിതം വിതച്ചു. നിരവധിയായ വാഹനങ്ങള്‍ വെള്ളക്കെട്ടിലകപ്പെട്ടു. കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗോറി മേഖലയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റിക്കവറി സര്‍വീസ് 30 കാറുകള്‍ നീക്കം ചെയ്തു.
വ്യാഴാഴ്ച വൈകിട്ടാണ് വെള്ളപ്പൊക്കമുണ്ടായത്. പ്രദേശത്തെ 16 റോഡുകളാണ് വെള്ളത്തിലായത്.. മോട്ടോര്‍വേയും മൂന്ന് റീജിയണല്‍ റോഡുകളും ഉള്‍പ്പെടെ അഞ്ചെണ്ണം പൂര്‍ണ്ണമായും ബ്ലോക്കിലായി.പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് സ്ഥിതി നിയന്ത്രണത്തിലായത്.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ എമര്‍ജന്‍സി ജീവനക്കാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മറ്റിടങ്ങളില്‍ ലോക്കല്‍ ഗാരേജുകളിലെ ജീവനക്കാരാണ് വാഹനമോടിക്കുന്നവരെയും കാറുകളും രക്ഷപ്പെടുത്തിയത്.ലോക്കല്‍ ഗാരേജുകരുടേതായി എട്ട് ട്രക്കുകള്‍ റോഡിലുണ്ടായിരുന്നു.30 കാറുകളും കണ്ടെടുത്തു. ‘ഇവയിലേറെയും 2021ലെ കാറുകളായിരുന്നു.ചില വാഹനങ്ങളില്‍ കുട്ടികള്‍ കാറില്‍ അകപ്പെട്ടിരുന്നു. ഇവരെ രക്ഷപ്പെടുത്തുന്നത് ശ്രമകരമായിരുന്നു.വെള്ളപ്പൊക്കം കാരണം പല വാഹനങ്ങളില്‍ നിന്നും ഡ്രൈവര്‍മാരെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല’ രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു.
വെക്സ്ഫോര്‍ഡ് കണ്ടതില്‍ വച്ച് ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമായിരുന്നു ഇതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ ക്രിസ്മസ് കാലത്തും വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ക്രിസ്മസ് ദിനത്തിനും സ്റ്റീഫന്‍സ് ഡേയ്ക്കുമിടയില്‍ കില്‍മോര്‍ ക്വേ, ഗോറി, വെക്സ്ഫോര്‍ഡ് എന്നിവിടങ്ങളില്‍ 48 കാറുകളാണ് വെള്ളത്തില്‍ കുടുങ്ങിയത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.