ഡബ്ലിന്‍ : തീപിടുത്ത ഭീഷണിയെത്തുടര്‍ന്ന് ആയിരക്കണക്കിന് കോണ ഇലക്ട്രിക് എസ്യുവികള്‍ ഹ്യൂണ്ടായ് തിരിച്ചെടുത്തു.അഗ്‌നിബാധാ ഭീഷണി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ 25564 കാറുകളാണ് വിപണിയില്‍ നിന്നും മടക്കിവിളിച്ചത്.സംഭവം സംബന്ധിച്ച് ഹ്യൂണ്ടായിയും അതിന്റെ പ്രധാന ബാറ്ററി സപ്ലൈയര്‍ എല്‍ജി കെമും അന്വേഷണം ആരംഭിച്ചു.
2017 സെപ്റ്റംബറിനും 2020 മാര്‍ച്ചിനുമിടയില്‍ നിര്‍മ്മിച്ച 25,564 കോണ ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് (ഇവി) സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകളും പരിശോധനകള്‍ക്ക് ശേഷം ബാറ്ററി മാറ്റിസ്ഥാപിച്ചതുമെന്ന് ദക്ഷിണ കൊറിയന്‍ ഗതാഗത മന്ത്രാലയം പറഞ്ഞു.
വാഹനങ്ങളിലെ ഉയര്‍ന്ന വോള്‍ട്ടേജുള്ള ബാറ്ററികളിലാണ് അഗ്‌നിബാധയുണ്ടായത്. തീപിടിത്തത്തിന്റെ കാരണം തിരിച്ചറിയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു.
കാനഡയിലെയും ഓസ്ട്രിയയിലെയും ഓരോ കോന ഇവി ഉള്‍പ്പെടെ 13 ഓളം തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭരണകക്ഷി നിയമസഭാംഗമായ ജാങ് ക്യുങ്-ടൈയുടെ ഓഫീസും ഇത് സ്ഥിരീകരിച്ചു.എല്‍ജി കെം ലിമിറ്റഡ് നിര്‍മ്മിച്ച ബാറ്ററികളാണ് കോന ഇവികള്‍ ഉപയോഗിക്കുന്നത്.തീപിടിത്തത്തിന്റെ കൃത്യമായ കാരണം നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല.ഹ്യുണ്ടായിയുമായി സംയുക്തമായി നടത്തിയ പുനര്‍നിര്‍മ്മാണ പരീക്ഷണത്തില്‍ തീപിടിത്തമുണ്ടായില്ല.അതിനാല്‍ അഗ്‌നിബാധയ്ക്ക് കാരണം ബാറ്ററി സെല്ലുകളല്ലെന്നാണ് കരുതുന്നതെന്നും എല്‍ജി കെം പറഞ്ഞു.കാരണം കണ്ടെത്താനുള്ള സംയുക്ത അന്വേഷണം തുടരുകയാണ്- എല്‍ജി കെം പ്രസ്താവനയില്‍ പറഞ്ഞു.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ ആദ്യത്തെ ലോംഗ് റേഞ്ച് സബ് കോംപാക്റ്റ് എസ്യുവി ഇവിയാണ് കോന ഇലക്ട്രിക്.ഈ വര്‍ഷം വരെ കൊറിയയില്‍ നിര്‍മ്മിച്ച കാറുകളെയാണ് കുഴപ്പം ബാധിച്ചത്. ചെക്ക് റിപ്പബ്ലിക്കിലെ യൂറോപ്യന്‍ പ്ലാന്റിലും ഹ്യൂണ്ടായ് ഇപ്പോള്‍ കാര്‍ നിര്‍മ്മിക്കുന്നുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഹ്യുണ്ടായിയുടെ ഓഹരികള്‍ 1.4 ശതമാനം ഇടിഞ്ഞു. വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതും ബാറ്ററി മാറ്റിസ്ഥാപിക്കുന്നതും ചെലവേറിയതാകാമെന്ന നിക്ഷേപകരുടെ ആശങ്കയായിരിക്കാം ഇതിന് കാരണമെന്നാണ് കരുതുന്നത്.കാരണം ഇവിയുടെ വിലയുടെ 30% ബാറ്ററിയുടേതാണ്.അതേസമയം എല്‍ജി കെം ഓഹരികള്‍ 1.8 ശതമാനം ഉയര്‍ന്നു.
2025 ല്‍ ഒരു ദശലക്ഷം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനാണ് ഹ്യൂണ്ടായ് മോട്ടോറും സഹോദര സ്ഥാപനമായ കിയ മോട്ടോഴ്‌സും ലക്ഷ്യമിടുന്നതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് മേധാവി യൂസുന്‍ ചുങ് പറഞ്ഞു. ഇത്തരം വാഹനങ്ങളുടെ ആഗോള വിപണി വിഹിതത്തിന്റെ 10 ശതമാനത്തിലധികമാണ് ഇരുവരും ലക്ഷ്യമിടുന്നത്.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.