head1
head3

കടിച്ചാല്‍ പൊട്ടാത്ത പേരുമായി ഒരു ഐറിഷ് സുന്ദരി….

യുഎസിലെ ടിവിക്കായി തന്റെ ഐറിഷ് പേര് മാറ്റേണ്ടി വന്നുവെന്ന് മിസ് യൂണിവേഴ്സ് അയര്‍ലണ്ട് ഫിയോങ്ഹുവാല

ഡബ്ലിന്‍ : സുന്ദരിയാകുന്നത് ഒരു തെറ്റല്ല, എന്നാല്‍ ആള്‍ക്കാര്‍ക്ക് വിളിക്കാന്‍ പറ്റുന്ന പേരല്ലെങ്കിലോ.ആകെ പൊല്ലാപ്പാവില്ലേ… അയര്‍ലണ്ടിന്റെ മിസ് യൂണിവേഴ്സായ ‘പേരറിയാത്തൊരു’ പെണ്‍കൊടി എന്നൊക്കെ ടിവി ചാനലുകാര്‍ക്ക് പറയേണ്ടിവന്നാലോ അതും കുഴപ്പമാകും. ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാന്‍ 2019ലെ അയര്‍ലണ്ടിന്റെ ലോക സുന്ദരി തീരുമാനിച്ചിരിക്കുകയാണ്.

വിളിക്കാന്‍ വളരെ ബുദ്ധിമുട്ടുന്നതിനാല്‍ യുഎസിലെ ടിവിക്കായി തന്റെ ഐറിഷ് പേര് മാറ്റേണ്ടി വന്നുവെന്ന് മിസ് യൂണിവേഴ്സ്  അയര്‍ലണ്ട് ഫിയോങ്ഹുവാല ഓ’റെയ്‌ലി വെളിപ്പെടുത്തി.ഇപ്പോള്‍ താന്‍ അവരുടെ ഫിഗ് ആണെന്ന് ഈ സുന്ദരി പറയുന്നു. എന്നിരുന്നാലും ആത്യന്തികമായി ഞാന്‍ ഫിയോങ്ഹുവാല തന്നെയാണ്. അതാണ് തനിക്കിഷ്ടമെന്നും അവര്‍ പറയുന്നു.

2019ലെ അഭിമാനകരമായ മത്സരത്തില്‍ കിരീടമണിഞ്ഞ, ആദ്യത്തെ മിശ്രിത നിറമുള്ള വനിതയായി ചരിത്രം കുറിച്ച ഫിയോങ്ഹുവാല ഓ’റെയ്‌ലിയാണ് തന്റെ പേര്‍ ഉയര്‍ത്തുന്ന പ്രശ്നം പങ്കുവെച്ചത്.

ഐറിഷ്-അമേരിക്കന്‍ മോഡലും എന്‍ജിനീയറും നാസയുടെ ഡാറ്റാനൗട്ടുമാണ് ഇപ്പോള്‍ ഈ സുന്ദരി.തന്റെ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്ന ആളുകളുമായി തനിക്ക് ഇപ്പോഴും പ്രശ്‌നങ്ങളുണ്ടെന്ന് ഇവര്‍ പറയുന്നു. ടിവി കരിയറില്‍ ഫിഗ് എന്ന നിക്ക് നെയിം ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ സമ്മതിച്ചു.

എഞ്ചിനീയേഴ്സ് അയര്‍ലന്‍ഡ് അംബാസഡര്‍ ആയ 27കാരിയായ ഫിയോങ്ഹുവാല വാഷിംഗ്ടണിനും ഡബ്ലിനുമിടയില്‍ പറന്നു നടന്നാണ് ജീവിതം കഴിക്കുന്നത്. ”എന്റെ അമ്മ കറുത്ത അമേരിക്കക്കാരിയാണ്, എന്റെ അച്ഛന്‍ ഐറിഷ് ആണ്. ഞാന്‍ ആറ് മക്കളില്‍ ഒരാളാണ്, എനിക്ക് അഞ്ച് സഹോദരിമാരുണ്ട്. എല്ലാവര്‍ക്കും തികച്ചും സവിശേഷമായ പേരുകളുമുണ്ട്”.ഞങ്ങളുടെ കുടുംബം വളരെ അന്തര്‍ദ്ദേശീയമായിരുന്നതിനാല്‍ അമ്മ ഞങ്ങള്‍ക്കെല്ലാം അന്താരാഷ്ട്ര പേരുകളും നല്‍കി.എന്റെ ചില സഹോദരിമാര്‍ക്ക് ആഫ്രിക്കന്‍ പേരുകളാണ്.രണ്ടുപേര്‍ക്ക് ഐറിഷ് പേരുകളുമുണ്ട്. ”ഞങ്ങളുടെ പേരുകള്‍ വളരെ ഐറിഷ് രീതിയിലാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ ടിപ്പിക്കല്‍ അമേരിക്കയിലാണു ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.ആളുകള്‍ ചോദിക്കും, എഴുതാന്‍ കഴിയുന്ന ഒരു ഹ്രസ്വ നാമം നിങ്ങള്‍ക്കുണ്ടോയെന്ന് എന്നാല്‍ എന്റെ അമ്മ ഒരിക്കലും അത്തരമൊരു പേരിനോട് യോജിച്ചിരുന്നില്ലെന്ന മറുപടിയാണ് നല്‍കാറുള്ളത്. ‘അത്തരം അഭ്യര്‍ത്ഥനകള്‍ക്ക് വഴങ്ങാന്‍ അമ്മ ഒരിക്കലും സമ്മതിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി. ഐറിഷ് മോണിക്കറിനെക്കുറിച്ച് അഭിമാനിക്കണമെന്നാണ് അമ്മ പഠിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫിയോങ്ഹുവാല പറഞ്ഞു: ”ഞങ്ങള്‍ക്ക് വിളിപ്പേരുകള്‍ നല്‍കാന്‍ അമ്മ വിസമ്മതിച്ചു, ഞങ്ങളുടെ പേരുകള്‍ മറ്റൊരു രീതിയില്‍ എഴുതാനും അവര്‍ അനുവദിച്ചില്ല. അമ്മ അങ്ങനെയായിരുന്നു” എന്റെ പേര്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ അത് കാര്യമാക്കുന്നില്ല. എലിസബത്തിന് അഞ്ച് അക്ഷരങ്ങളാണ്, ഫിയോങ്ഹുവാലയ്ക്ക് കൂടുതല്‍ അക്ഷരങ്ങളുണ്ട്. എന്നാല്‍ ഫിഗ് എന്ന നിക്ക് നെയിം ഇപ്പോള്‍ ടിവിയിലുപയോഗിക്കുന്നുണ്ട്.എന്നാല്‍ഞാന്‍ ഫിയോങ്ഹുവാലയാകാനാണ് ആഗ്രഹിക്കുന്നത്.പക്ഷേ അമേരിക്കയില്‍ ജോലി ചെയ്യുന്ന ടെലിവിഷനില്‍ സുഹൃത്തുക്കളും കണ്ടുമുട്ടുന്ന ആളുകളുമെല്ലാം എന്നെ ഫിഗ് എന്ന് വിളിക്കുന്നു. എന്റെ പേര് ഓര്‍ക്കുന്നില്ല.- ഇവര്‍ പറയുന്നു.

”ഫിഗ് എന്ന വിളിപ്പേരായി ഞാന്‍ അതിനെ സ്നേഹിക്കുന്നു, പക്ഷേ ഉള്ളിന്റെയുള്ളില്‍ ഞാന്‍ ഫിയോങ്ഗുവാലയാണ്.ഡബ്ലിനറായിരുന്ന  ഡാഡി യുഎസ് ആര്‍മിയിലായിരുന്നു. കെന്റക്കിയിലെ ഫോര്‍ട്ട് നോക്സിലുള്ള ആദ്യത്തെ സൈനിക താവളത്തിലാണ് ഈ സുന്ദരി ജനിച്ചത്.അതിനുശേഷം, ഫിയോങ്ഹുവാലയും അഞ്ച് സഹോദരിമാരും ലോകമെമ്പാടും താമസിച്ചു. 90 ലധികം സ്‌കൂളുകളില്‍ പഠിച്ചു !

ഐറിഷ് മലയാളി ന്യൂസ്

Comments are closed.