head3
head1

ധ്യാന്‍ ശ്രീനിവാസന്റെ ‘വീകം’ ചിത്രീകരണം തുടങ്ങി

കൊച്ചി: ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം ‘വീകം’ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളത്ത് കുര്യന്‍സ് വീട്ടില്‍ നടന്ന ചടങ്ങില്‍ നിര്‍മ്മാതാക്കളായ ഏബ്രഹാം മാത്യുവും, ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി. ഷീലു എബ്രഹാം, ദിനേഷ് പ്രഭാകര്‍, മുത്തുമണി, ഡയാന ഹമീദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

‘കുമ്പാരീസ്’, ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന സിനിമയാണ് വീകം. സിദ്ധിഖ്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ഡെയ്ന്‍ ഡേവിസ്, ദിനേശ് പ്രഭാകര്‍, ഡയാന ഹമീദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകും.

ധനേഷ് രവീന്ദ്രനാഥ് ക്യാമറയും, ഹരീഷ് മോഹന്‍ എഡിറ്റിങും, വില്യംസ് ഫ്രാന്‍സിസ് സംഗീതവും നിര്‍വഹിക്കും. കലാസംവിധാനം: പ്രദീപ് എം വി, പ്രൊജക്ട് ഡിസൈന്‍: ജിത്ത് പിരപ്പന്‍കോഡ്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ഷാജി പുല്‍പള്ളി, ഫിനാന്‍സ് കണ്‍ട്രോളര്‍: അമീര്‍ കൊച്ചിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സനു സജീവന്‍, ക്രിയേറ്റീവ് കോര്‍ഡിനേറ്റര്‍: മാര്‍ട്ടിന്‍ ജോര്‍ജ് അറ്റവേലില്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: സംഗീത് ജോയ്, സക്കീര്‍ ഹുസൈന്‍, മുകേഷ് മുരളി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.