കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി നടത്തിയ ഓണക്കളികള്‍ ആയിരുന്നു മുഖ്യ ഇനം, തുടര്‍ന്ന് വടംവലി മത്സരവും ശേഷം തൂശനിലയില്‍ വിളമ്പിയ 21 ഇനങ്ങളടങ്ങിയ ഓണസദ്യയും . ഉച്ചയ്ക്ക് ശേഷം യുവതികളുടെ തിരുവാതിരയും, ഭരതനാട്യവും മറ്റു കലാപരിപാടികളും അരങ്ങേറി.
അയര്‍ലണ്ടില്‍ അധിവസിക്കുന്ന വിവിധ സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെ ഏകോപിപ്പിച്ചുകൊണ്ടു അവരുടെ കലാ, കായിക, സാംസ്‌കാരിക ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് 2019 ല്‍ രൂപീകൃതമായ ഫോറം ആണ് FACE Ireland (Forum for Arts and Cultural Exchange).
നാനാ ജാതി മതസ്തരായ കുടുംബങ്ങള്‍ ‘FACE Ireland” എന്ന ബാനറില്‍ ഒത്ത് ചേര്‍ന്നപ്പോള്‍ അത് കേരളത്തിന്റെ തനത് സംസ്‌കാരത്തിന്റെയും ഒരുമയുടെയും വിളമ്പരമായി.. ഓണാഘോഷ പരിപാടികള്‍ വന്‍ വിജയമാക്കുവാന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും ടീം FACE നന്ദി അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.