head1
head3

വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമാവുന്നു, യൂറോ സോണ്‍ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക്…

ബ്രസല്‍സ് : പണപ്പെരുപ്പവും വിലക്കയറ്റവും ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ക്കിടെ യൂറോ സോണ്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു.വര്‍ഷത്തിന്റെ മൂന്നാം പാദത്തിലേയ്ക്ക് കടക്കുമ്പോൾ  വേളയിലും സാമ്പത്തിക വളര്‍ച്ചയുടെ ഗ്രാഫ് താഴേയ്ക്കാണെന്ന് ഇതു സംബന്ധിച്ച സര്‍വ്വേ കാണിക്കുന്നു.

യൂറോ മേഖലയിലാകെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലെ മാന്ദ്യം രൂക്ഷമായിക്കഴിഞ്ഞു. അതിനിടെയാണ് ജീവിതച്ചെലവ് പ്രതിസന്ധികള്‍ ജനങ്ങളെ വലയ്ക്കുന്നത്. ഇത് ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.ഗ്യാസ് വില കുതിച്ചുയര്‍ന്നത് മാനുഫാക്ചറര്‍മാരെ വളരെ ദോഷകരമായി ബാധിച്ചു.ഉപഭോക്താക്കള്‍ ചെലവു ചുരുക്കലിലേയ്ക്ക് കടന്നത് സര്‍വ്വീസ് മേഖലയെയാകെയും കുഴപ്പത്തിലാക്കി. ഇവയൊക്കെ സാമ്പത്തിക വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് വഴി നടത്തുന്ന സാഹചര്യങ്ങളാണ്്.യൂറോ സോണില്‍ സാമ്പത്തിക മാന്ദ്യത്തിന് 60% സാധ്യതയുണ്ടെന്ന് ഈ റോയിട്ടേഴ്സ് സര്‍വ്വേ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

ഓഗസ്റ്റില്‍ പണപ്പെരുപ്പം നാലിരട്ടിയിലധികമായെന്നാണ് കരുതുന്നത്. ഇതു യൂറോപ്പിലാകെ വന്‍ വിലക്കയറ്റത്തിനിടയാക്കുമെന്ന ആശങ്കയും വീണ്ടും പലിശ നിരക്കുയര്‍ത്തിയ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനുണ്ടാക്കിയിട്ടുണ്ട്.

എസ് ആന്റ് പി ഗ്ലോബലിന്റെ ഫ്ളാഷ് കോമ്പോസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സിനെ (പി എം ഐ)യാണ് മൊത്തത്തിലുള്ള സാമ്പത്തിക ശേഷിയുടെ അളവുകോലായി പരിഗണിക്കുന്നത്. ഇത് ഓഗസ്റ്റില്‍ 46.9   ആയി കുറഞ്ഞു.

യൂറോ സോണ്‍ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങിയതായി എസ് ആന്റ് പി ഗ്ലോബല്‍ ചീഫ് ബിസിനസ് ഇക്കണോമിസ്റ്റ് ക്രിസ് വില്യംസണ്‍ പറഞ്ഞു.കോവിഡ് കാല പ്രതിസന്ധികളെ മറികടന്ന് യൂറോ സോണാകെ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും പിന്നീട് പതിയെ മാന്ദ്യത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD<

Comments are closed.