ഡബ്ലിന്‍ : ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിയ്ക്കുന്നത് വാര്‍ത്തയല്ലാതായിട്ടുണ്ട്. പലചരക്ക് ഇനങ്ങളുടെ വില 8.2% വര്‍ദ്ധിച്ചതായി യൂറോസ്റ്റാറ്റിന്റെ കണക്കുകള്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
കുക്കിംഗ് ഓയിലിന്റെ തീപിടിച്ച വിലയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. സാധാരണ കുടുംബത്തിന്റെ സാമ്പത്തിക നില അവതാളത്തിലാക്കുന്ന നിലയിലാണ് പലചരക്ക് ഇനങ്ങളുടെയും കുക്കിംഗ് ഓയിലിന്റെയും വില വര്‍ധനവ്.
കുക്കിംഗ് ഓയിലിന്റെ വില ഞെട്ടിക്കുന്നതാണ്. വെജിറ്റബിള്‍ ഓയിലിന്റെ വില കൂടിയതോടെ മറ്റ് ബദലുകളുടേയും വില ഉയരുകയാണ്.സര്‍വ്വത്ര വിലക്കയറ്റമാണിപ്പോള്‍ അനുഭവപ്പെടുന്നത്.
വെജിറ്റബിള്‍ ഓയില്‍ വില 14.4% ഉയര്‍ന്നതായി സി എസ് ഒ പറയുന്നു.ഒലിവ് ഓയില്‍ ഒഴികെയുള്ള മറ്റ് കുക്കിംഗ് ഓയിലിന്റെ വില 8.4%മാണ് കൂടിയത്.
യുദ്ധമല്ലാതെ മറ്റെന്ത് കാരണം
മറ്റു കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഉക്രൈനിലെ യുദ്ധമാണ് വില വര്‍ധനവിന് അടിസ്ഥാനമെന്നാണ് പൊതു വിലയിരുത്തല്‍. സണ്‍ ഫ്ളവര്‍ ഓയിലിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും പ്രധാന നിര്‍മ്മാതാക്കളാണ് ഉക്രൈയ്നും റഷ്യയും.
ലോകത്തിലെ സണ്‍ ഫ്ളവര്‍ ഓയില്‍ കയറ്റുമതിയുടെ മുക്കാല്‍ ഭാഗവും ഉക്രൈന്റെയും റഷ്യയുടെയും വകയാണ്. പകുതിയോളം ഉക്രൈന്റേയും നാലിലൊന്ന് റഷ്യയുടേതുമാണ്. യുദ്ധം വന്നതോടെ കയറ്റുമതി ചെയ്യാന്‍ തയ്യാറാക്കിയിരുന്ന ഓയില്‍ സപ്ലൈ ചെയ്യാന്‍ ഉക്രൈന് കഴിഞ്ഞില്ല.
ലോകത്തേയ്ക്കുള്ള ഓയില്‍ കയറ്റുമതി അതോടെ നിലച്ചു.ഓയില്‍ പ്രോസസറുകളുടെയും റിഫൈനറികളുടെയും പ്രവര്‍ത്തനങ്ങളും നിന്നതോടെ സണ്‍ഫ്ളവര്‍ ഓയില്‍ കിട്ടാതെയായി.
വിലകുറഞ്ഞതും താരതമ്യേന ദോഷം കുറഞ്ഞതുമായതിനാല്‍ സാധാരണയായി റസ്റ്റോറന്റുകളും, കഫേകളും, ചിപ്പറുകളുമെല്ലാം സണ്‍ഫ്ളവര്‍ ഓയിലാണ് കൂടുതലും ഉപയോഗിക്കുന്നത്.അവര്‍ ബദല്‍മാര്‍ഗങ്ങള്‍ തേടിയതോടെ റാപ്സീഡ് ഓയില്‍ അടക്കമുള്ള മറ്റ് ഓയിലുകളുടേയും വില കുതിച്ചു.
റാപ് സീഡ് ഓയിലിനും തീവില
ഒരു വര്‍ഷത്തിനുള്ളില്‍ റാപ്സീഡ് ഓയിലിന്റെ വില 55%മാണ് കൂടിയത്. എന്നാല്‍ ഇതിന്റെ വില വര്‍ധനവിന് വേറെയും കാരണങ്ങളുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.റാപ്സീഡ് ഓയില്‍ പ്രധാനമായും എത്തുന്നത് കാനഡയില്‍ നിന്നാണ്. അവിടുത്തെ ഉഷ്ണതരംഗവും വരള്‍ച്ചയും വിളവെടുപ്പിനെ ബാധിച്ചു. ഇന്തോനേഷ്യയിലെ പാമോയില്‍ കയറ്റുമതി നിരോധനവും വില വര്‍ധനവിന് പിന്നിലുണ്ട്.
വര്‍ദ്ധിച്ച ഫോസില്‍ ഇന്ധന വിലകളും വിലക്കയറ്റത്തെ സ്വാധീനിക്കുന്നു. റിക്കവേഡ് ഓയിലില്‍ നിന്നാണ് ജൈവ ഇന്ധനങ്ങളെല്ലാമുണ്ടാക്കുന്നത്.ഇവയ്ക്കും ആവശ്യക്കാരേറിയത് വില വര്‍ധനവിന് കാരണമായത്. യുദ്ധം അവസാനിച്ചാല്‍ പോലും അടുത്ത കാലത്തൊന്നും ഓയില്‍ വില കുറയില്ലെന്ന സൂചനയാണ് നിരീക്ഷകര്‍ നല്‍കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.