ഫ്രാങ്ക്ഫര്‍ട്ട് : യൂറോ നോട്ടുകള്‍ റീ ഡിസൈന്‍ ചെയ്യാനൊരുങ്ങുകയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. രണ്ട് ദശാബ്ദത്തിന് ശേഷമാണ് പുതിയ രൂപകല്‍പ്പന വരുന്നത്. പുതിയ രൂപ ഭാവാദികളോടെ പുതിയ യൂറോ ആളുകളുടെ കൈകളിലെത്തുമെന്നാണ് കരുതുന്നത്. ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായ സെന്‍ട്രല്‍ ബാങ്കിന് കീഴില്‍ 19 രാജ്യങ്ങളാണ് യൂറോ ഏരിയയില്‍പ്പെടുന്നത്. 2002ല്‍ ക്യാഷ് രൂപത്തിലാണ് യൂറോ ആദ്യം അവതരിപ്പിച്ചത്.
ഓരോ യൂറോ സോണ്‍ രാജ്യത്തുനിന്നും ഒരു വിദഗ്ദ്ധനുള്‍പ്പെട്ട ഉപദേശക സംഘം നിര്‍ദ്ദേശിച്ച പുതിയ തീമുകളുടെ ഷോര്‍ട്ട്‌ലിസ്റ്റ് ഇസിബി ഭരണസമിതിക്ക് സമര്‍പ്പിക്കും.
നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുമെന്ന് പ്രസിഡന്റ് പറഞ്ഞു. പൊതുജനങ്ങളുമായി വീണ്ടും ആലോചിക്കുന്നതിന് മുമ്പ് പുതിയ നോട്ടുകള്‍ക്കായി ഡിസൈന്‍ മത്സരം നടത്തുമെന്നും ബാങ്ക് അറിയിച്ചു.
ഡിസൈന്‍ സംബന്ധിച്ചും പുതിയ നോട്ടുകള്‍ എപ്പോള്‍ പുറത്തിറക്കുമെന്നതു സംബന്ധിച്ചും ഗവേണിംഗ് കൗണ്‍സിലാകും അന്തിമ തീരുമാനമെടുക്കുക.
യൂറോയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് നോട്ടുകളുടെ രൂപം അവലോകനം ചെയ്യേണ്ട സമയമാണിതെന്ന് ഇസിബി പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റെ മൂര്‍ത്തവും ദൃശ്യവുമായ പ്രതീകമാണ് യൂറോ നോട്ടുകളെന്ന് പ്രസിഡന്റ് പറഞ്ഞു. ഇപ്പോഴും യൂറോയ്ക്ക് ശക്തമായ ഡിമാന്‍ഡുണ്ടെന്ന് അവര്‍ പറഞ്ഞു.
പുതിയ യൂറോ എങ്ങനെയായിരിക്കണമെന്നതിനെ സംബന്ധിച്ച് അനുയോജ്യമായ തീമുകളും അഭിപ്രായങ്ങളും ശേഖരിക്കുന്നതിന് പദ്ധതിയുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy


Comments are closed.