യൂറോപ്പിന്റെ ഊര്‍ജ്ജ വിതരണവുമായി ബന്ധപ്പെട്ട റഷ്യന്‍ നടപടികളുയര്‍ത്തുന്ന ആശങ്കകളാണ് യൂറോ മേഖലയില്‍ മാന്ദ്യമുണ്ടാക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഈ പ്രവണത ഇനിയും ശക്തമാകുമെന്ന സൂചനയും ചില കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്.
പലിശ നിരക്കുയര്‍ത്തുന്നതില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് സ്വീകരിച്ച മെല്ലെപ്പോക്കും യൂറോയെ കൂടുതല്‍ ദുര്‍ബലമാക്കിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാരണത്താല്‍ മറ്റ് സെന്‍ട്രല്‍ ബാങ്കുകള്‍ക്കും പലിശനിരക്കുകള്‍ ഉയര്‍ത്താനാകാതെ വന്നു.
പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ യൂറോസോണ്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും ഇനിയും നടപടികളായിട്ടില്ല. 11 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. അടുത്തയാഴ്ച യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഡോളറിനെതിരായ യൂറോയുടെ മൂല്യത്തില്‍ ഏതാണ്ട് 12% ഇടിവാണുണ്ടായത്.
1999ലാണ് യൂറോ കറന്‍സി പുറത്തിറക്കിയത്. എന്നാല്‍ 2002 ഡിസംബറില്‍ യൂറോ ഡോളറിനെ പുറകിലാക്കി മുന്നേറി. ആ റെക്കോഡ് നേട്ടമാണ് ഇവിടെ വഴിമാറുന്നത്.
സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ കറന്‍സി മൂല്യം ഉയരുമായിരുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. യൂറോ ആസ്തികള്‍ കൈവശം വയ്ക്കുന്നതിലൂടെ വന്‍ വരുമാനം ലക്ഷ്യമിടുന്ന നിക്ഷേപകരെ ആകര്‍ഷിക്കാനും ഇതിലൂടെ കഴിയുമായിരുന്നു. നിലവിലെ പ്രതിസന്ധിയില്‍ തട്ടു കേട് പറ്റാതിരിക്കാന്‍ യു എസ് സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.