ബ്രസ്സൽസ് : 2020 ജനുവരിക്കും 2022 സെപ്തംബറിനും ഇടയിൽ ഒരു ദശലക്ഷത്തിലധികം നോൺ-ഇയു പൗരന്മാർക്ക് യൂറോപ്യൻ യൂണിയൻ വിടാൻ നിർദ്ദേശം ലഭിച്ചെന്ന് Eurostat റിപ്പോർട്ട്.
ഈ യൂ രാജ്യങ്ങളിൽ നിയമവിരുദ്ധമായി എത്തിയവരും താമസക്കുന്നവരുമായ യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്കാണ് ഈയുവിൽ നിന്ന് പുറത്തു പോകാൻ നിർദ്ദേശം ലഭിച്ചത്.
റെസിഡൻസി അല്ലെങ്കിൽ വിസ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടവർക്കും അതുപോലെ കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും ഇതേ ജുഡീഷ്യൽ നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്.
2021-ൽ 681 200 നോൺ-ഇയു പൗരന്മാർ ഈ യു വിടാൻ നിർദ്ദേശം ലഭിച്ചു , 2020-നെ അപേക്ഷിച്ച് 22% വർധന.അതേസമയം 342 100 നോൺ-ഇയു പൗരന്മാർക്ക് 2022-ൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ പ്രദേശം വിടാൻ നിർദ്ദേശം ലഭിച്ചു.
ബ്രെക്സിറ്റിന് ശേഷം 2800 ഓളം യുകെ പൗരന്മാർക്കും ഇത്തരത്തിൽ ഈ യൂ വിടാനുള്ള സർക്കാർ ഉത്തരവ് പല അംഗരാജ്യങ്ങളും നൽകിയിരുന്നു
കടുപ്പിച്ചത് ഫ്രാൻസും സ്വീഡനും…
മേല്പറഞ്ഞ രണ്ടു വർഷ കാലയളവിൽ യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് ഏറ്റവും കൂടുതൽ ലീവ് ഓർഡറുകൾ നൽകിയ രാജ്യമാണ് ഫ്രാൻസ്. എന്നാലതേ സമയം ബ്രിട്ടീഷുകാരോട് ഏറ്റവും കടുത്ത സമീപനം സ്വീകരിച്ചത് സ്വീഡനും നെതർലൻഡുമാണ്.
2021-ൽ ഏറ്റവും കൂടുതൽ യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർ നിയമവിരുദ്ധമായി താമസിച്ചത് ഫ്രാൻസിലാണെന്നാണ് കണക്കുകൾ വ്യക്തമാകുന്നത് (215 200), ഹംഗറി (134 100), ജർമ്മനി (120 300); ഈ മൂന്ന് അംഗരാജ്യങ്ങളിൽ മാത്രം 69% പേരും നിയമവിരുദ്ധമായി താമസിച്ചു.
2020 ന്റെ ആദ്യ പാദത്തിനും 2022 ന്റെ മൂന്നാം പാദത്തിനും ഇടയിൽ EU രാജ്യങ്ങൾ വിടാൻ ഉത്തരവിട്ട 2,250 ബ്രിട്ടീഷ് പൗരന്മാരിൽ 1,050 പേരും സ്വീഡനിൽ താമസിച്ചവരായിരുന്നു.
മാൾട്ട 115 , ഫ്രാൻസ് 95, ബെൽജിയം 65, ഡെൻമാർക്ക് 40, ജർമ്മനി 25, ഓസ്ട്രിയ 10 എന്നിങ്ങനെയാണ് UK പൗരന്മാരെ പുറത്താക്കിയത്.
2020 ജനുവരി 31 അർദ്ധരാത്രിയാണ് യുകെ ഔദ്യോഗികമായി EU വിട്ടത്, എന്നാൽ ബ്രെക്സിറ്റിനു ശേഷമുള്ള പരിവർത്തന കാലയളവ് അവസാനിക്കുന്ന 2020 ഡിസംബർ 31 വരെ EU-യുമായുള്ള free movement തുടർന്നു. കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ഈ കാലയളവിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.