head1
head3

ഇ യൂ പാസ്‌പോർട്ട് സ്കാൻ സംവിധാനം ഉടൻ പ്രാബല്യത്തിൽ വന്നേക്കും..

ബ്രസ്സൽസ് : ഷെങ്കൻ ഏരിയ പ്രദേശത്ത് എത്തുന്ന ഈ യൂ ഇതര രാജ്യങ്ങളിലെ പൗരന്മാരെ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനമായ EES (Entry/Exit System) ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്.

മുൻപ് ഈ യു ഇതര രാജ്യക്കാർ യൂറോപ്പ്യൻ പ്രദേശത്തേക്ക് പ്രവേശിക്കുമ്പോഴും, പുറത്തുകടക്കുമ്പോഴും പാസ്പോർട്ടിൽ രേഖപ്പെടുത്തുകയായിരുന്നു പതിവ്. എന്നാൽ പാസ്‌പോർട്ടുകൾ മാനുവൽ സ്റ്റാമ്പിംഗ് ചെയ്യുന്ന രീതി അതിർത്തി ക്രോസിംഗുകളെക്കുറിച്ചുള്ള വ്യക്തമായ ഡാറ്റ നൽകുന്നില്ല എന്നതടക്കമുള്ള നിരവധി പോരായിമകൾ ഉള്ളത് കൊണ്ടാണ് EES നടപ്പിലാക്കുന്നത് EU കമ്മീഷൻ ചൂണ്ടിക്കാട്ടി.

എന്താണ് EES (Entry/Exit System)..?

ഈ യൂ ഇതര രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു ഓട്ടോമേറ്റഡ് ഐടി സംവിധാനമാണ് EES (Entry/Exit System) , സന്ദർശകർ ഓരോ തവണ EU വിലേക്കു പ്രവേശിക്കുമ്പോഴും . പേര്, യാത്രാ രേഖയുടെ തരം, ബയോമെട്രിക് ഡാറ്റ (വിരലടയാളങ്ങൾ, ഫോട്ടോ), Entry,Exit തീയതി ,സ്ഥലം , തുടങ്ങിയ കാര്യങ്ങൾ EES രജിസ്റ്റർ ചെയ്യപ്പെടും.

പുതിയ മാറ്റം നടപ്പിലാക്കുന്നതിന്റെ ലക്ഷ്യം..

ക്രമരഹിതമായ കുടിയേറ്റം തടയുന്നതിനും യൂറോപ്യൻ പൗരന്മാരുടെ സുരക്ഷ സംരക്ഷിക്കുന്നതിനും EES സംവിധാനം വഴിയൊരുക്കും. ഡോക്യുമെന്റ്, ഐഡന്റിറ്റി തട്ടിപ്പ് കേസുകൾ എന്നിവയെ തിരിച്ചറിയുന്നതിനൊപ്പം കൂടുതൽ എളുപ്പത്തിൽ യാത്ര ചെയ്യാനും പുതിയ EES സംവിധാനം സഹായിക്കും.

വിസയില്ലാതെ ഈ യൂ രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന ചില രാജ്യക്കാരുണ്ട് ഉദാഹരണത്തിന് British, American, Canadian, Australian എന്നിവർ ഇവർക്ക് 90 ദിവസം മാത്രേ ഈ യൂ രാജ്യങ്ങളിൽ ചിലവഴിക്കാൻ സാധിക്കു..ഇവരുടെ എൻട്രി, എക്‌സിറ്റ് തീയതി പരിശോധിക്കുക വഴി അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താനും സാധിക്കും.

റസിഡൻസി പെർമിറ്റോ വിസയോ ഉള്ള യൂറോപ്യൻ യൂണിയൻ രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർ അടക്കമുള്ള നോൺ-ഇയു പൗരന്മാരെ ഇത് ബാധിക്കില്ല.

എൻട്രി/എക്‌സിറ്റ് സിസ്റ്റം പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ, വിസയില്ലാതെ ഷെങ്കൻ ഏരിയയിൽ പ്രവേശിക്കാൻ കഴിയുന്ന യാത്രക്കാർ ഓൺലൈനായി യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം വഴി (ETIAS). യാത്രാ അംഗീകാരം നേടേണ്ടതുണ്ട്

ETIAS സംവിധാനം..?

EU രാജ്യത്തേക്കുള്ള എല്ലാ EU ഇതര സന്ദർശകർക്കും ETIAS സംവിധാനം ബാധകമാകും – ഉദാ ടൂറിസ്റ്റുകൾ, സെക്കന്റ് ഹോം ഓണേഴ്‌സ്, കുടുംബത്തെ സന്ദർശിക്കാനെത്തുന്നവർ, ഹ്രസ്വകാല ജോലി ചെയ്യുന്ന ആളുകൾ.

സന്ദർശകർ വിസയ്‌ക്കായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയും 7 യൂറോ ഫീസ് നൽകുകയും വേണം. വിസയ്ക്ക് മൂന്ന് വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും കൂടാതെ ഒന്നിലധികം യാത്രകൾക്ക് ഉപയോഗിക്കാമെന്ന മെച്ചവും ഇതിനുണ്ട്.റസിഡൻസി കാർഡോ വിസയോ ഉള്ള ഒരു EU രാജ്യത്തെ താമസക്കാർക്ക് ഇതിന്റെ ആവശ്യമില്ല.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni<

Comments are closed.