ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച ശക്തമായി തുടരുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.ഈ വര്‍ഷം 5.5%,2024ല്‍ 5% ജിഡിപി വളര്‍ച്ചയുമാണ് യൂറോപ്യന്‍ കമ്മീഷന്റെ സ്പ്രിംഗ് 2023 ഇക്കണോമിക് ഫോര്‍കാസ്റ്റ് പ്രവചിക്കുന്നത്. ഫെബ്രുവരിയില്‍ നടത്തിയ പ്രവചനത്തെ മറികടക്കുന്നതാണ് ഇപ്പോഴത്തെ പ്രവചനം. യഥാക്രമം 4.9%, 4.1% എന്നിങ്ങനെയാണ് 2023, 2024 വര്‍ഷങ്ങളില്‍ വിഭാവനം ചെയ്തിരുന്നത്.
സ്വകാര്യ ഉപഭോഗത്തെ മുന്‍നിര്‍ത്തിയുള്ള കയറ്റുമതിയാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ നട്ടല്ലെന്ന് കമ്മീഷന്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പത്തിന്റെ തോത് 8.1%എന്ന പരമകോടിയിലെത്തിയിരുന്നു. ഈ വര്‍ഷം അത് കുറഞ്ഞു തുടങ്ങും.2024ഓടെ 2.6%ല്‍ എത്തുമെന്നും റിപ്പോര്‍ട്ട് അനുമാനിക്കുന്നു.ഈ വര്‍ഷവും അടുത്ത വര്‍ഷവും അയര്‍ലണ്ടിന് ബജറ്റ് മിച്ചമുണ്ടാകുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
യൂറോ സോണ്‍ സാമ്പത്തിക വളര്‍ച്ചയും മുമ്പ് പ്രതീക്ഷിച്ചതിലും വേഗത്തിലാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു.
യൂറോസോണ്‍ ജി ഡി പി ഈ വര്‍ഷം 1.1% അടുത്ത വര്‍ഷം 1.6% യൂറോ എന്നിങ്ങനെ വര്‍ധിക്കും.കഴിഞ്ഞ ഫെബ്രുവരിയില്‍ യഥാക്രമം 0.9%, 1.5% വളര്‍ച്ചയായിരുന്നു പ്രവചിച്ചിരുന്നത്.കോവിഡ് പകര്‍ച്ചവ്യാധിയെയും റഷ്യയുടെ ഉക്രൈയ്ന്‍ ആക്രമണത്തെ തുടര്‍ന്നുള്ള ആഘാതങ്ങളെ മറികടന്നതായും കമ്മീഷന്‍ പറയുന്നു.തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷം 6.8%ല്‍ നിന്ന് അടുത്ത വര്‍ഷം6.7% ആയി കുറയും.
പണപ്പെരുപ്പത്തിലും നേരിയ കുറവുണ്ടാകും.2023ല്‍ 5.8%, 2024ല്‍ 2.8% എന്നിങ്ങനെയായിരുന്നു ഫെബ്രുവരിയിലെ പ്രവചനം.ഇത്
യഥാക്രമം 5.6%, 2.5% എന്ന നിരക്കിലെത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു .യൂറോ സോണിന്റെയാകെ ബജറ്റ് കമ്മി ഈ വര്‍ഷം ജിഡിപിയുടെ 3.2% ആയും 2024ല്‍ 2.4% ആയും കുറയും.അതിലൂടെ പൊതു ധനകാര്യ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്നും കമ്മീഷന്‍ പ്രവചിക്കുന്നു.
പൊതു കടം കുറയുന്നത് തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ജിഡിപിയുടെ 90.8% ആയിരുന്ന കമ്മി 2024ല്‍ 89.9% വീണ്ടും കുറയും.കഴിഞ്ഞ വര്‍ഷം 93.1%ല്‍ നിന്നുമാണ് കടം കുറയുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.