വെക്സ് ഫോര്‍ഡ് : എന്നിസ് കോര്ത്തി മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഒരുക്കപ്പെടുന്ന ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷപരിപാടികള്‍ നാളെ നടത്തപ്പെടും.
ഡിസംബര്‍ 27 4 മണി മുതല്‍ ബെല്‍ഫീല്‍ഡിലെ റാപ്പേഴ്സ് സ്റ്റാര്‍ ലൈറ്റ്സ് ജി എ എ ക്ലബ്ബ് ഹാളില്‍ (Rapparees starlights Gaa club hall , Bellfield , Enniscorthy) വെച്ചാണ് മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളോടെ ആഘോഷപരിപാടികള്‍ നടത്തപ്പെടുന്നത്.
എന്നിസ്കോര്ത്തിയിലെയും , Ferns ,Camolin എന്നിവയടക്കമുള്ള സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മലയാളികളും പങ്കെടുക്കാനെത്തും. . സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
എന്നിസ്കോര്‍ത്തിയിലെ ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡണ്ട് ടോം ജോസുമായോ (Tom Jose 0876386899), സെക്രട്ടറി എബിനുമായോ (0894460957) ബന്ധപ്പെടാവുന്നതാണ്. ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni
Comments are closed.