head1
head3

വൃത്തിയുടെ പര്യായമായി ക്ലയറിലെ എന്നീസ് ,കോർക്കിലെ  കോബ്  വൃത്തിയുള്ള വലിയ പട്ടണം

ലീമെറിക്ക്  : അയര്‍ലണ്ടില്‍ വൃത്തിയുടെ പര്യായമായി മാറിയിരിക്കുകയാണ് ക്ലയറിലെ എന്നീസ് പട്ടണം.രാജ്യത്തെ  ഏറ്റവും വൃത്തിയുള്ള സ്ഥലമായാണ് സൂപ്പര്‍ വാല്യുവിന്റെ ടൈഡി മല്‍സരം’ എന്നീസിനെ തിരഞ്ഞെടുത്തത്. 2019ല്‍ മോനഗനിലെ ഗ്ലാസ്ലോവ് സ്വന്തമാക്കിയ വൃത്തിയുടെ കിരീടമാണ് ഈ ക്ലയര്‍ ടൗണ്‍ ഏറ്റെടുത്തിരിക്കുന്നത്.കോവിഡ് പകര്‍ച്ചവ്യാധി കാരണം കഴിഞ്ഞ വര്‍ഷം മത്സരമുണ്ടായിരുന്നില്ല.

എന്നീസ് മുമ്പ് 2005ലും ശുദ്ധിയുടെ ഈ പരമോന്നത സമ്മാനം നേടിയിരുന്നു. സമീപ വര്‍ഷങ്ങളിലെ പരിശ്രമങ്ങളിലൂടെ ആ ബഹുമതി 15 വര്‍ഷത്തിനു ശേഷം വീണ്ടെടുത്തിരിക്കുകയാണ് എന്നീസ്.അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള വലിയ നഗര കേന്ദ്രമെന്ന പദവിയും എന്നീസ് ഏഴ് തവണ നേടിയിരുന്നു. 2006മുതലാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 1959മുതല്‍ എന്നീസ് സൂപ്പര്‍ വാല്യുവിന്റെ ടൈഡി മത്സരത്തില്‍ പങ്കെടുത്തുവരികയാണ്.

പുരസ്‌കാരലബ്ധിയില്‍ വോളന്റിയര്‍മാരെല്ലാം വളരെ സന്തോഷത്തിലാണെന്ന് എന്നീസ് ടൈഡി ടൗണ്‍സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരി ഹോവാര്‍ഡ് പറഞ്ഞു.

എന്നീസിന് അര്‍ഹതപ്പെട്ട അംഗീകാരം

ആര്‍ഡിഎസില്‍ സ്‌പോണ്‍സറായ സൂപ്പര്‍വാലുവിന്റെയും സെന്‍ട്രയുടെയും മാനേജിംഗ് ഡയറക്ടര്‍ ഇയാന്‍ അലന്‍ പങ്കെടുത്ത ചടങ്ങില്‍ റൂറല്‍, കമ്മ്യൂണിറ്റി ഡവലപ്മെന്റ് മന്ത്രി ഹെതര്‍ ഹംഫ്രീസാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.

വളരെ അര്‍ഹതപ്പെട്ട വിജയമാണ് എന്നീസിന്റേതെന്ന് മന്ത്രി ഹംഫ്രീസ് പറഞ്ഞു.രാജ്യത്തുടനീളമുള്ള വ്യക്തിഗത ടൈഡി ടൗണ്‍ കമ്മിറ്റികളെ പ്രോല്‍സാഹിപ്പിക്കുന്നതിന് 1.5 മില്യണ്‍ യൂറോയുടെ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

വൃത്തി ഗ്രാമമായി ഒഫലിയിലെ  ഗീഷില്‍,കോർക്കിലെ  കോബ്   വൃത്തിയുടെ വലിയ പട്ടണം

അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി ഒഫാലിയിലെ ഗീഷില്ലിനെയും പോർട്ട് ലീഷിലെ  എബിലെയ്ക്‌സിനെ ഏറ്റവും വൃത്തിയുള്ള ചെറിയ പട്ടണമായും തിരഞ്ഞെടുത്തു. കോര്‍ക്കിലെ കോബ്  രാജ്യത്തെ ഏറ്റവും വൃത്തിയുള്ള വലിയ പട്ടണമായും തിരഞ്ഞെടുക്കപ്പെട്ടു..

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.