ഡബ്ലിന്‍ : കുതിയ്ക്കുന്ന ജീവിതച്ചെലവുകളില്‍ ആശ്വാസമേകാനായി ജോലിയുള്ളവര്‍ക്കും ജോബ് സീക്കേഴ്സ് ആനുകൂല്യം ക്ലെയിം ചെയ്യാന്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍. പണപ്പെരുപ്പവും കനത്ത ഊര്‍ജ ബില്ലുകളും കാരണം ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് നല്ലൊരു ശതമാനം ആളുകളും. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ വെല്‍ഫെയറിലൂടെ സര്‍ക്കാര്‍ സഹായമെത്തിക്കുന്നത്.
ജോലിയില്ലാത്തതിനാല്‍ തൊഴില്‍ ദിവസങ്ങള്‍ കുറയുന്നവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ക്ലയിം ചെയ്യാം. ആഴ്ചയില്‍ കുറഞ്ഞത് 4 ദിവസമെങ്കിലും തൊഴില്‍രഹിതനായാല്‍ ഈ ആനുകൂല്യം ക്ലയിം ചെയ്യാനാകും. പാര്‍ട്ട് ടൈം/ ജോബ് ഷെയറിംഗ്, താല്‍ക്കാലിക ജോലി, കാഷ്വല്‍ ജോലിയ്ക്ക് പുറമേയുള്ള അനുബന്ധ ജോലി എന്നിങ്ങനെ ഉള്ളവര്‍ക്കും ജോബ് സീക്കേഴ്സ് ആനുകൂല്യങ്ങള്‍ ക്ലയിം ചെയ്യാനാകും.
സജീവമായി ജോലി തേടുന്നവരും പി.ആര്‍.എസ്.ഐ ഉള്ളവരുമായിരിക്കണം അപേക്ഷകരെന്ന് നിബന്ധനയുണ്ട്. പേയ്‌മെന്റിന് യോഗ്യത നേടുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ സിറ്റിസണ്‍സ് ഇന്‍ഫര്‍മേഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.