head1
head3

വൈദ്യുതി തകരാര്‍ ;ക്ലയറിലും ലിമെറിക്കിലും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇരുട്ടില്‍

ലിമെറിക്ക്  : വൈദ്യുതി തകരാറിനെ തുടര്‍ന്ന് തകരാര്‍ ക്ലെയര്‍, ലിമെറിക്ക് കൗണ്ടികളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഇരുട്ടിലായി.ഏതാണ്ട് 11,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളുമാണ് വൈദ്യുതിയില്ലാതെ വലയുന്നത്.എന്നാല്‍ വൈദ്യുതി തകരാറിന്റെ കാരണമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

വൈകീട്ട് ഏഴേമുക്കാലോടെയാണ് ക്ലയറിലെ അര്‍ഡ്‌നാക്രൂഷ ഏരിയയില്‍ 9,542 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയത്.വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇ എസ് ബി വക്താവ് പറഞ്ഞു.എന്നാല്‍ ലിമെറിക്കിലെയും നോര്‍ത്ത് ലിമെറിക്ക് സിറ്റിയിലെയും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കും വൈകുന്നേരത്തോടെ വൈദ്യുതി മുടങ്ങി.തകരാര്‍ കണ്ടെത്താനും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും വക്താവ് പറഞ്ഞു.

കാറ്റോ കാലാവസ്ഥയോ ആയി ബന്ധപ്പെട്ടല്ല തകരാറെന്നും സാധാരണ പോലെയുള്ള സംഭവങ്ങളാണിതെന്നും വക്താവ് വ്യക്തമാക്കി.രാവിലെയോടെയേ വൈദ്യുതി വിതരണം തിരിച്ചെത്തുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.