വ്യക്തമായ പ്ലാനും പദ്ധതിയും കൃത്യമായ ആശയവിനിമയവും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നാണ് വാഹനക്കമ്പനികള്‍ വ്യക്തമാക്കുന്നത്. അതില്ലെങ്കില്‍ 1മില്യണ്‍ ഇവികളെന്ന അയര്‍ലണ്ടിന്റെ സ്വയം പ്രഖ്യാപിത ലക്ഷ്യം പാളുമെന്ന ആശങ്കയും ഇവര്‍ പങ്കുവെയ്ക്കുന്നു.
പുതിയ കാറുകളില്‍ 50 ശതമാനവും ഇപ്പോള്‍ത്തന്നെ പൂര്‍ണമായും വൈദ്യുതമാണെന്ന് വോള്‍വോ അവകാശപ്പെടുന്നു. 2030ഓടെ ഇത് 100ശതമാനമായേക്കുമെന്ന് വോള്‍വോ കാര്‍ അയര്‍ലണ്ടിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് തോമസ് പറഞ്ഞു.
കാര്‍ വിപണിയില്‍ ഈ വര്‍ഷം ഒരു ലക്ഷവും 2022ല്‍ 125,000 വാഹനങ്ങളെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതിനാല്‍ കമ്പോള വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇവികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗത്തിലുള്ള പുതിയ കാറുകളെ വൈദ്യുതീകരണ പരിവര്‍ത്തനം ചെയ്യുന്നതിനും സര്‍ക്കാരിന്റെ കൂടുതല്‍ പിന്തുണ ആവശ്യമാണ്,” തോമസ് പറഞ്ഞു.
2021 ല്‍ മാത്രം 2,800 ഇലക്ട്രിക് കാറുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്്തതെന്ന് ഓഡി അയര്‍ലന്‍ഡിലെ മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ ഡീഡ്രെ ഷ്വേര്‍ പറയുന്നു. വിവിധ വാഹന കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണവുമായി മുന്നോട്ടുപോവുകയാണ്. അതോടൊപ്പം നിരവധിയായ വാഹനങ്ങളെ അതിവേഗം ഇലക്ട്രിക്കിലേയ്ക്ക് പരിവര്‍ത്തനപ്പെടുത്തേണ്ടതുമുണ്ട്. ഇതിനും സര്‍ക്കാര്‍ പിന്തുണ ആവശ്യമാണ്. അടിസ്ഥാന സൗകര്യമൊരുക്കിയും മറ്റ് സഹായങ്ങളൊരുക്കിയും സര്‍ക്കാര്‍ കൂടെ നിന്നെങ്കില്‍ മാത്രമേ ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനാകൂയെന്ന് ഇദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.
അയര്‍ലണ്ടിലുടനീളമുള്ള മോട്ടോര്‍വേകളില്‍ അതിവേഗ ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.കൂടാതെ സ്ട്രീറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളിലും ഈ ഫാസ്റ്റ് ചാര്‍ജിംഗ് ശൃംഖലകള്‍ പ്രാവര്‍ത്തികമാക്കിയാലേ ഇലക്ട്രിക് വാഹന ലോകം സാധ്യമാകൂയെന്നും ഇദ്ദേഹം പറയുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുന്നതിനുള്ള വ്യക്തമായ റോഡ് മാപ്പിന്റെ വാഹന വ്യവസായവുമായുള്ള അര്‍ത്ഥപൂര്‍ണ്ണമായ ഇടപഴകലിന്റെ അഭാവവുമാണെന്ന് റിനോയുടെ ലീഡ് പ്രൊഡക്റ്റ് സ്‌പെഷ്യലിസ്റ്റ് ജെറമി വാര്‍നോക്ക് പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.