ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ കുത്തനെ ഉയര്‍ത്താനുള്ള തീരുമാനവുമായി ഇലക്ട്രിക് അയര്‍ലണ്ട്. വൈദ്യുതി ബില്ലില്‍ പ്രതിമാസം 13.71 യൂറോയും ഗ്യാസ് ബില്ലില്‍ 25.96 യൂറോയുമാണ് വര്‍ധിക്കുക. പുതുക്കിയ നിരക്കുകള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരും.
ഗാര്‍ഹിക ഗ്യാസിന്റെ നിരക്ക് 29.2 ശതമാനവും വൈദ്യുതി നിരക്ക് 10.9 ശതമാനവുമാകും വര്‍ദ്ധിപ്പിക്കുകയെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ വൈദ്യുതി നിരക്ക് 23.4 ശതമാനവും ഗ്യാസ് നിരക്ക് 24.8 ശതമാനവും വര്‍ധിപ്പിച്ചിരുന്നു.
ഉപഭോക്താക്കള്‍ക്കിഷ്ടമാകില്ലെന്നറിയാമെങ്കിലും വൈകിയാണെങ്കിലും ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമാവുകയാണെന്ന് ഇലക്ട്രിക് അയര്‍ലന്‍ഡിന്റെ ഇടക്കാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുസെയ്ന്‍ വാര്‍ഡ് പറഞ്ഞു. കിഴക്കന്‍ യൂറോപ്പിലെ സാഹചര്യവും ഗ്യാസിന്റെ വരവിലുള്ള അനിശ്ചിതത്വവും യൂറോപ്പിലുടനീളം ഊര്‍ജ്ജ ചെലവുകള്‍ക്ക് ഉയര്‍ത്തുന്നതിന് കാരണമായെന്ന് കമ്പനി വിശദീകരിച്ചു. ഗ്യാസിന്റെ ഹോള്‍സെയില്‍ വില ഗണ്യമായf വര്‍ദ്ധിച്ചു.
എനര്‍ജി ബില്ലുകള്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇലക്ട്രിക് അയര്‍ലണ്ട് ഫ്ളെക്‌സിബിള്‍ പേയ്‌മെന്റ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുമെന്നും സുസെയ്ന്‍ വാര്‍ഡ് പറഞ്ഞു. ഇതിനായി ഹാര്‍ഡ്ഷിപ്പ് ഫണ്ടിലേക്ക് കമ്പനി മൂന്നു മില്യണ്‍ യൂറോ കൂടി വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ബോര്‍ഡ് ഗെയ്‌സ് എനര്‍ജി, എനര്‍ജിയ, പ്രീപേപവര്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന വിതരണക്കാരും എനര്‍ജി, ഗ്യാസ് വില വര്‍ധിപ്പിച്ചിരുന്നു. വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ബില്ലുകളില്‍ സര്‍ക്കാര്‍ 200 യൂറോ ക്രെഡിറ്റ് സ്‌കീം പ്രഖ്യാപിച്ചിരുന്നു.
നിരക്ക് വര്‍ധന സാധാരണക്കാരെ ബാധിക്കാതിരിക്കുന്നതിന് ഈ പദ്ധതി തുടര്‍ന്നും നടപ്പാക്കുമെന്ന് ധനസഹമന്ത്രി സീന്‍ ഫ്ളെമിംഗ് പറഞ്ഞു. ഇടത്തരക്കാര്‍ക്കും കുറഞ്ഞ വരുമാനമുള്ളവര്‍ക്കുമായി നികുതി പാക്കേജ് പരിഗണിക്കുമെന്നും ഫിന ഫാള്‍ ടിഡി കൂടിയായ മന്ത്രി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.