ചൈല്‍ഡ് ബെനഫിറ്റ് മാസം 280 യൂറോയാക്കാന്‍ ഫിനഗേല്‍, രണ്ട് ലക്ഷം യൂറോയ്ക്ക് വീടുമായി സിന്‍ ഫെയ്ന്‍
മോഹന സുന്ദര വാഗ്ദാനങ്ങള്‍
ഡബ്ലിന്‍: അയര്‍ലണ്ടിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മോഹന സുന്ദര വാഗ്ദാനങ്ങളുടെ പെരുമഴയുമായി രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തു വന്നുതുടങ്ങി.എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കിയതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയും പുറത്തുവന്നുതുടങ്ങി.
സ്ഥിരമായ ഇരട്ട ചൈല്‍ഡ് ബെനിഫിറ്റ് നല്‍കാനുള്ള പദ്ധതി ഉള്‍പ്പെടെ, ഫിനഗേളിന്റെ പ്രകടന പത്രിക തയ്യാറായി കഴിഞ്ഞു. ഇന്ന് കുട്ടികളുടെ നയം പ്രസിദ്ധീകരിക്കുമ്പോള്‍ അവര്‍ നടത്താനിരിക്കുന്ന ആകര്‍ഷകമായ പ്രഖ്യാപനം , ചൈല്‍ഡ് ബെനഫിറ്റ് ഇരട്ടിയാകുമെന്നതാണ്.
പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ , സ്‌കൂളിലേക്കുള്ള ചെലവുകള്‍ നേരിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ഇരട്ടി ചൈല്‍ഡ് ബെനഫിറ്റ് അടുത്ത ഓഗസ്റ്റ് മാസം മുതല്‍ ഡെലിവര്‍ ചെയ്യണമെന്ന് പാര്‍ട്ടി ശുപാര്‍ശ ചെയ്യുന്നു.പാര്‍ട്ടി അധികാരത്തില്‍ വരികയും,വാഗ്ദാനം പാലിക്കുകയും ചെയ്താല്‍ നിലവില്‍ ഓരോ കുട്ടിയ്ക്കും ലഭിക്കുന്ന 140 യൂറോ ചൈല്‍ഡ് ബെനഫിറ്റ് 280 യൂറോയാകും.
സിന്‍ ഫെയ്ന്‍ പാര്‍ട്ടിയാണ് ഹൗസിംഗ് മേഖലയില്‍ ഏറ്റവും മികച്ച വാഗ്ദാനം നല്‍കുന്നത്. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ വീടിന്റെ വില കൂട്ടാനേ ഉപകരിക്കു എന്ന് കരുതുന്ന അവര്‍ ,കുറഞ്ഞ വിലക്ക് , വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കുമെന്ന് പറയുന്നു. ഇത്തരത്തില്‍ രണ്ടു ലക്ഷം യൂറോ മുതല്‍ ചിലവ് വരുന്ന 300,000 വീടുകള്‍ അടിയന്തരമായി നിര്‍മ്മിക്കുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്.
ഫിനാ ഫാളിന് ഇഷ്ടം മയക്കുമരുന്നിന് ലൈസന്‍സ് നല്‍കാന്‍ ..
ഫിനാഫാളിന്റെ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന പോളിസികളിലൊന്ന് നിശ്ചിത അളവില്‍ മയക്കുമരുന്ന് കൈവശം വെയ്ക്കാനായുള്ള അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. ഒരു കാലത്ത് അയര്‍ലണ്ടില്‍ ഏറ്റവും അധികം മൂല്യബോധം പുലര്‍ത്തിയിരുന്ന ഫിനാഫാള്‍ ,ഗ്രീന്‍ പാര്‍ട്ടിയോടൊപ്പമാണ് ഡ്രഗ് ഡീ ക്രിമിനലൈസേഷന് വേണ്ടി വാദിക്കുന്നത്.അധികാരത്തില്‍ വന്നാല്‍ ഏറ്റവും ആദ്യം നടപ്പാക്കുന്ന പദ്ധതികളുടെ പട്ടികയില്‍ ഫിനാ ഫാള്‍ ഇതുള്‍പ്പെടുത്തുമെന്ന് കോര്‍ക്കില്‍ നിന്നും വീണ്ടും ജനവിധി തേടുന്ന പാര്‍ട്ടി നേതാവ് മിഹോള്‍ മാര്‍ട്ടീന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആന്റൂ ( Aontuന്ത) പാര്‍ട്ടിയുടെ നയം അഭയാര്‍ത്ഥികളെ നിയന്ത്രിക്കാന്‍
നിയമാനുസൃതമായി കുടിയേറുന്നവരെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി സംരക്ഷിക്കുമെന്ന വാഗ്ദാനമാണ് മറ്റൊരു പാര്‍ട്ടിയായ ആന്റൂ നല്‍കുന്നത്.അഭയാര്‍ത്ഥികളെ നാട്ടിലേയ്ക്ക് പ്രവേശിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ,അയര്‍ലണ്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയും ഇവരാണ്.ഗര്‍ഭഛിദ്രം, അടക്കമുള്ള നടപടികള്‍ക്ക് അയര്‍ലണ്ടിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കുമ്പോള്‍ ,ശക്തമായ രീതിയില്‍ എതിര്‍പ്പുമായി അവര്‍ രംഗത്ത് വന്നിരുന്നു. അയര്‍ലണ്ടിലെ ഫിനഗേല്‍ -ഫിനാഫാള്‍ ഗ്രീന്‍ പാര്‍ട്ടി ഐക്യമുന്നണി സര്‍ക്കാര്‍ , ഈ വര്‍ഷം കൊണ്ടുവന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് റഫറണ്ടങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ,പൊതു സമൂഹത്തിന് നേതൃത്വം കൊടുത്തതും ആന്റൂ പാര്‍ട്ടിയാണ്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.