head3
head1

പ്രധാനമന്ത്രിയുടെ വഴിതടഞ്ഞ് ചോദ്യശരങ്ങളുമായി വിദ്യാര്‍ത്ഥികള്‍

ഡബ്ലിന്‍ : ഇലക്ഷന്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെ വഴിതടഞ്ഞു നിര്‍ത്തി രാജ്യത്തിന്റെ പ്രശ്നങ്ങളവതരിപ്പിച്ച് ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ (ഡി സി യു) വിദ്യാര്‍ത്ഥികള്‍.സൈമണ്‍ ഹാരിസും സ്ഥാനാര്‍ത്ഥി നോയല്‍ റോക്കുമാണ് വോട്ടുതേടി കാമ്പസിലെത്തിയത്.തേര്‍ഡ് ലെവല്‍ ഫീസ് നിര്‍ത്തലാക്കുമെന്ന് ഇലക്ഷന്‍ വാഗ്ദാനം പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹാരിസ് ഡിസിയു സന്ദര്‍ശിച്ചത്.

കാമ്പസില്‍ പ്രധാനമന്ത്രിയുടെ അതിവേഗ ഇലക്ഷന്‍ പര്യടനമുണ്ടാകുമെന്ന് വിവരം ലഭിച്ചയുടന്‍തന്നെ കാമ്പസാകെ പ്രക്ഷുബ്ധമായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് കുട്ടികള്‍ വഴിതടഞ്ഞുള്ള ചോദ്യമുയര്‍ന്നത്.പൊതുഗതാഗതം, പാര്‍പ്പിടം, രാത്രി സുരക്ഷ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ നിരത്തി

ചോദ്യം ഉത്തരം

ജീവിതച്ചെലവ് പ്രതിസന്ധിയെ സഹായിക്കാന്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന്, മൂന്നാം ലെവല്‍ ഫീസ് നിര്‍ത്തലാക്കുമെന്ന് ഹാരിസ് മറുപടി പറഞ്ഞു.കഴിഞ്ഞ രണ്ട് വര്‍ഷമായി ഫീസ് 3,000 യൂറോയില്‍ നിന്ന് 2,000 യൂറോയായി കുറച്ചതും ചൂണ്ടിക്കാട്ടി.

2,500 വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യത്തിനായി റസിഡന്‍സ് യൂണിറ്റുകള്‍ നല്‍കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഡബ്ലിനില്‍ മാത്രമാണോ ഇതെന്ന മറു ചോദ്യവുമുണ്ടായി.രാജ്യം മുഴുവനുമായുള്ള കണക്കാണിതെന്നും ഹാരിസ് വെളിപ്പെടുത്തി.ടാസ്‌ക്‌ഫോഴ്‌സ് പദ്ധതി പരിശോധിക്കണമെന്നും ഫീഡ്ബാക്ക് അറിയിക്കണമെന്നും ഹാരിസ് നിര്‍ദ്ദേശിച്ചു.

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വിദ്യാര്‍ത്ഥി സുരക്ഷ ഉറപ്പാക്കാന്‍ ഈ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഡബ്ലിന്‍ സിറ്റി ടാസ്‌ക്ഫോഴ്‌സ് രൂപീകരിച്ചത് ഹാരിസ് ചൂണ്ടിക്കാട്ടി.കൂടുതല്‍ ഗാര്‍ഡകളെ നിയോഗിക്കുമെന്നും ഹാരിസ് അറിയിച്ചു.

പൊതുഗതാഗതം, ടാക്സികള്‍, ഗുണനിലവാരമുള്ള തെരുവ് വിളക്കുകള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് രാത്രിയില്‍ സുരക്ഷിതമായി വീട്ടിലെത്തുന്നത് പ്രധാനമാണെന്ന് ഹാരിസ് പറഞ്ഞു.ഓ കോണല്‍ സ്ട്രീറ്റില്‍ കൂടുതല്‍ സുരക്ഷ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഹാരിസ് വ്യക്തമാക്കി.

14 വര്‍ഷം എന്തു ചെയ്തു ?

ഫിന ഗേല്‍ 14 വര്‍ഷമായി അധികാരത്തിലിരിക്കുകയല്ലേ എന്നിട്ടും ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാത്തതെന്ന ചോദ്യവുമുണ്ടായി.കണക്ടറഡ് ബസ്സില്ലാത്തതിനാല്‍ എല്ലാ ദിവസവും കോളേജില്‍ പ്രവേശിക്കാന്‍ ഒന്നര മണിക്കൂറിലധികം സമയമെടുക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.അയര്‍ലന്‍ഡ് എപ്പോഴും ഉക്രെയ്നിനൊപ്പം നില്‍ക്കുന്നതിനെയും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ വിമര്‍ശിച്ചു.

ലജ്ജാകരം, ഭവനരാഹിത്യം

കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിന് ശേഷം ഡബ്ലിന്‍ സെന്‍ട്രല്‍ സ്ഥാനാര്‍ത്ഥി പാസ്‌കല്‍ ഡോണോയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാപ്പല്‍ സ്ട്രീറ്റിലേക്ക് പോയി. അവിടെയും ഭവനരഹിതരുടെ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഹാരിസിന് നേരിടേണ്ടി വന്നത്.

15,000 എന്ന ഉയര്‍ന്ന ഭവനരഹിതരുടെ കണക്കുകള്‍ കണ്ടിട്ടും ഹാരിസിന് നാണമില്ലേയെന്ന് വഴിയാത്രക്കാരനായ മുന്‍ ലക്ചററും കീരന്‍ അലന്‍ പ്രധാനമന്ത്രിയോട് ചോദിച്ചു..ഭവനരഹിതരായ 4,000 കുട്ടികളുണ്ട്.ഷെയിം വിളികളോടെയാണ് പലയിടത്തും പ്രധാനമന്ത്രിയെ നേരിട്ടത്.

അയര്‍ലണ്ടിലെ എല്ലാവര്‍ക്കും ഭവനരഹിതരെ കുറിച്ച് ആശങ്കയുണ്ടെന്ന് ഹാരിസ് പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്ന തരത്തിലുള്ള നയങ്ങള്‍ കൊണ്ടുവരുന്നതിനാണ് ശ്രമമെന്നും ഹാരിസ് പറഞ്ഞു.അതിനിടെ കടന്നുവന്ന സൈക്കിള്‍ യാത്രികന്‍ സിന്‍ ഫെയിന് ജയ് വിളിച്ചപ്പോള്‍ ‘എന്നാലൊന്ന് കാണാം ‘ എന്നായിരുന്നു ഹാരിസിന്റെ മറുപടി.

പോകുന്ന വഴികളിലെല്ലാം ,പ്രധാനമന്ത്രിയെയും,ഫിനഗേലിനെയും അപഹസിക്കുന്നവരുടെ എണ്ണം കൂടിവരികയെണെങ്കിലും, ഫിനഗേലാണ് ഇലക്ഷന്‍ പ്രചാരണത്തില്‍ ഇപ്പോഴും മുമ്പില്‍.സഖ്യകക്ഷികളെ പോലും അറിയിക്കാതെ ,ഇലക്ഷന്‍ പ്രഖ്യാപനത്തിലും,പ്രചാരണ സാമഗ്രികളുടെ ശേഖരണത്തിലും അവര്‍ രഹസ്യം കാത്തു. വിന്ററിലേയ്ക്ക് കടക്കുന്ന ദുസ്സഹ സാഹചര്യത്തില്‍ മറ്റു പാര്‍ട്ടികള്‍ക്ക് ‘ഓടാന്‍ പറ്റാത്ത’വേഗത്തിലാണ് ഫിനഗേല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനെത്തുന്നത്. എങ്കിലും പല മണ്ഡലങ്ങളിലും ഫിനഗേല്‍ സ്ഥാനാര്‍ത്ഥികള്‍ ഇപ്പോഴും ജനപ്രീതിയില്‍ പിന്നിലാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</div

Comments are closed.