head1
head3

യൂറോപ്പിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ നഗരങ്ങളിലൊന്നായി ഡബ്ലിന്‍

ഡബ്ലിന്‍ : യൂറോപ്പിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ നഗരങ്ങളിലൊന്നായി ഡബ്ലിനെ തിരഞ്ഞെടുത്തു. ലഗേജ് ആപ്പ് ബൗണ്‍സിന്റെ പുതിയ സര്‍വേയിലാണ് സ്‌കോര്‍ കുറവാണെങ്കിലും ഡബ്ലിന്‍ ഇടം നേടിയത്.2.91 മാര്‍ക്ക് നേടിയാണ് ഡബ്ലിന്‍ ഈ പട്ടികയില്‍ ഇടം നേടിയത്.ബെല്‍ഗ്രേഡ് (2.75), ഏഥന്‍സ് (1.64), റോട്ടര്‍ഡാം (1.48) എന്നിവയെക്കാള്‍ തൊട്ടുമുന്നിലാണ് ഡബ്ലിന്റെ സ്ഥാനം.ഗ്രീന്‍ എനര്‍ജി, പരിസ്ഥിതി സൗഹൃദ ഹോട്ടലുകളുടെ എണ്ണം എന്നിവയുടെ സ്‌കോറിലാണ് ഡബ്ലിന്‍ മോശമായത്.

സസ്റ്റെയിനബിള്‍ ഹോട്ടലുകള്‍, പൊതുഗതാഗത ഉപയോഗം, വായുവിന്റെ ഗുണനിലവാരം എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി വിനോദസഞ്ചാരികളുടെ 28 ജനപ്രിയ സിറ്റികളിലാണ് ബൗണ്‍സ് സര്‍വ്വേ നടത്തിയത്.10ല്‍ 6.98 റേറ്റിംഗ് നേടി ബെര്‍ലിന്‍ സര്‍വേയില്‍ ഒന്നാം സ്ഥാനത്തെത്തി. സ്റ്റോക്ക്ഹോം (6.93), സൂറിച്ച് (6.56) എന്നിവ രണ്ട്്, മൂന്ന് സ്ഥാനങ്ങളും സ്വന്തമാക്കി. ബ്രാന്‍ഡിന്റെ പ്രൊമോഷണല്‍ ടൂളെന്ന നിലയില്‍ ബൗണ്‍സും പതിവായി സര്‍വേകള്‍ നടത്താറുണ്ട്.ഈ സമ്മറില്‍ ഒറ്റയ്ക്ക് സ്ത്രീകള്‍ക്ക് യാത്ര ചെയ്യാവുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ടൂറിസത്തിലും ഡബ്ലിന്‍ മികവ്

സുസ്ഥിര ടൂറിസത്തില്‍ ഡബ്ലിന് മികച്ച സ്ഥാനമാണ് ലോകത്തുള്ളത്. ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ സെന്ററിനെ ലോകത്തിലെ ആദ്യത്തെ കാര്‍ബണ്‍-ന്യൂട്രല്‍ സെന്റര്‍’ ആയി തിരഞ്ഞെടുത്തിരുന്നു, ഡബ്ലിന്‍ ബേ യുനെസ്‌കോ ബയോസ്ഫിയര്‍ പദവിയും നേടിയിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച തെരുവുകളുടെ പട്ടികയില്‍ കാപ്പല്‍ സ്ട്രീറ്റും ഇടം നേടി.ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ സുസ്ഥിരതാ പട്ടികയില്‍, ഡബ്ലിനിന്റെ റാങ്കിംഗ് 2019ല്‍ 71 ശതമാനമായിരുന്നു. ഇത് 2021-ല്‍ 61 ശതമാനമായി കുറയ്ക്കാനായിരുന്നു. കോര്‍ക്കും ബെല്‍ഫാസ്റ്റും ഉയര്‍ന്ന റാങ്ക് നേടിയിരുന്നു.ഡബ്ലിനെ യൂറോപ്പിലെ നാലാമത്തെ ഏറ്റവും ചെലവേറിയ നഗരമായി യു കെയിലെ ‘പോസ്റ്റ് ഓഫീസ് മണി’ തിരഞ്ഞെടുത്തിരുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4G

Comments are closed.