ബ്രസല്‍സ് : പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഇനിയും കര്‍ശനനടപടികളുണ്ടായേക്കാമെന്ന സൂചന നല്‍കിയാണ് ബാങ്ക് പലിശനിരക്ക് 0.25% ഉയര്‍ത്തിയത്.ഇതോടെ പലിശ നിരക്ക് 3.25%മായി.
വായ്പകളുടെ ആവശ്യകതാ നിരക്ക് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.അതിനാലാണ് മുന്‍ പ്രാവശ്യത്തേതില്‍ നിന്നും വ്യത്യസ്തമായി നിരക്ക് വര്‍ധന നേരിയ തോതിലായതെന്നാണ് അനുമാനം.കഴിഞ്ഞ ജൂലൈ മുതലാണ് നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങിയത്.
ഇതൊരു അവസാന നടപടിയായിരിക്കില്ലെന്ന് ഇസിബി പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് വ്യക്തമാക്കി.നാണയപ്പെരുപ്പത്തിന്റെ അപകടസാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സമീപകാല വേതന ഇടപാടുകളും ഉയര്‍ന്ന കോര്‍പ്പറേറ്റ് ലാഭവിഹിതവുമെല്ലാം നിയന്ത്രണ നടപടികള്‍ ആവശ്യപ്പെടുന്നതാണ്.
യു എസ് ഫെഡറല്‍ റിസര്‍വും അതിന്റെ ബെഞ്ച്മാര്‍ക്ക് നിരക്ക് 5ല്‍ നിന്നും 5.25%മായി ഉയര്‍ത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇത് ഇ സി ബിയുടെ നടപടിയുമുണ്ടായത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.