ഡബ്ലിന്‍ : പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലിന്റെ ഭാഗമായി പലിശ നിരക്ക് ഉയര്‍ത്തിയ ഇസിബി തീരുമാനം മോര്‍ട്ട്ഗേജുള്ളവര്‍ക്ക് വന്‍ ബാധ്യതയാകുമെന്ന് കണക്കുകള്‍. ഒരു ലക്ഷം യൂറോയ്ക്ക് 23 യൂറോ വീതം പ്രതിമാസം പലിശ വര്‍ദ്ധനവ് നല്‍കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
25 വര്‍ഷത്തെ കാലയളവുള്ളവര്‍ക്ക് ഓരോ 1,00,000 യൂറോയ്ക്കും പ്രതിമാസം 23 യൂറോയുടെ വര്‍ദ്ധനവുണ്ടാകും. 2,50,000 യൂറോയുടെ മോര്‍ട്ട്ഗേജിന് ഒരു വര്‍ഷം 696 യൂറോ അധികമായി നല്‍കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഉയര്‍ന്ന തോതിലാണ് ഇസിബി പലിശനിരക്ക് ഉയര്‍ത്തിയതെന്ന് ഡിജിറ്റല്‍ മോര്‍ട്ട്ഗേജ് പ്ലാറ്റ്ഫോം ഡൂഡില്‍ മാനേജിംഗ് ഡയറക്ടര്‍ മാര്‍ട്ടിന ഹെന്നസി വിശദീകരിച്ചു.
പലിശനിരക്കിലെ വര്‍ദ്ധനവ് ചില മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ക്ക് തിരിച്ചടിയാകുമെന്ന് ഓണ്‍ലൈന്‍ ബ്രോക്കര്‍ ജോയി ഷിഹാന്‍ പറഞ്ഞു. അഞ്ച് ലക്ഷത്തോളം മോര്‍ട്ട് ഗേജുകാര്‍ക്ക് ഇതിന്റെ ആഘാതം നേരിടേണ്ടി വരുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
പലിശനിരക്ക് 0.5%മാണ് ഇസിബി ഉയര്‍ത്തിയത്. ഇതിന്റെ ഭാഗമായി ട്രാക്കര്‍ മോര്‍ട്ട്ഗേജ് നിരക്കുകളും വര്‍ധിക്കും. പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇസിബി പലിശ ഉയര്‍ത്തിയത്.
സെന്‍ട്രല്‍ ബാങ്കിന്റെ നിക്ഷേപ നിരക്ക് കഴിഞ്ഞ എട്ട് വര്‍ഷമായി നെഗറ്റീവിലായിരുന്നു. ഇതില്‍ നിന്ന് ഉയര്‍ത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇസിബി പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് പറഞ്ഞു. 2011 -ലാണ് ഇ സി ബി അവസാനമായി നിരക്കുകള്‍ ഉയര്‍ത്തിയത്. എന്നാല്‍ യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്ക് ആ തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോവുകയായിരുന്നു.
ബാങ്ക് ഓഫ് അയര്‍ലണ്ട് നിരക്ക് വര്‍ധന ഓഗസ്റ്റ് 10 മുതല്‍ പ്രാബല്യത്തില്‍
ഇ സി ബി തീരുമാനത്തിന്റെ ചുവടുപിടിച്ച് ബാങ്ക് ഓഫ് അയര്‍ലണ്ടും പെര്‍മനന്റ് ടി എസ് ബിയും ട്രാക്കര്‍ മോര്‍ട്ട്ഗേജ് പലിശനിരക്കുകളില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വേരിയബിള്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടില്ല.
ബാങ്ക് ഓഫ് അയര്‍ലണ്ട് ഉപഭോക്താക്കള്‍ക്ക് പലിശ വര്‍ദ്ധനവ് ഓഗസ്റ്റ് 10 മുതലാണ് പ്രാബല്യത്തില്‍ വരിക. ഇതു സംബന്ധിച്ച് എല്ലാ ട്രാക്കര്‍ മോര്‍ട്ട്ഗേജ് ഉപഭോക്താക്കള്‍ക്കും ബാങ്ക് കത്തയച്ചിട്ടുണ്ട്. ഇ സി ബിയുടെ മാറ്റം മറ്റ് സേവനങ്ങളെയൊന്നും ബാധിക്കില്ലെന്നും ബാങ്ക് പറയുന്നു.
പലിശ നിരക്കിലെ മാറ്റങ്ങള്‍ വ്യക്തിഗത ഫിക്സഡ്, വേരിയബിള്‍ റേറ്റ് മോര്‍ട്ട്ഗേജ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് പെര്‍മനന്റ് ടി എസ് ബി പെര്‍മനന്റ് ടിഎസ്ബി സിഇഒ ഇമോണ്‍ ക്രോളി സ്ഥിരീകരിച്ചു.
അതേസമയം, വിലക്കയറ്റം യൂറോസോണിന്റെ റെക്കോഡും മറികടന്ന് കുതിയ്ക്കുകയാണ്. വിലകള്‍ 8.6%മാണ് കൂടിയത്. ഇസിബിയുടെ രണ്ട് ശതമാനമെന്ന ലക്ഷ്യത്തേക്കാള്‍ വളരെ കൂടുതലാണിത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.