head1
head3

പണപ്പെരുപ്പം: പലിശ നിരക്ക് ജൂലൈയോടെ വര്‍ധിപ്പിക്കുമെന്ന് സൂചന നല്‍കി ഇസിബി ചീഫ്

ബ്രസല്‍സ് : യൂറോ സോണിനെയാകെ ബാധിച്ചിരിക്കുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ഇ സി ബി നടപടികള്‍ക്കൊരുങ്ങുന്നു. ഇ സി ബിയുടെ നിഷ്‌ക്രിയത പരക്കെ വിമര്‍ശനമണ്ടാക്കിയ സാഹചര്യത്തിലാണ് ജൂലൈയോടെ നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള ബാങ്കിന്റെ നീക്കം. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ചീഫ് ക്രിസ്റ്റീന്‍ ലഗാര്‍ഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂണ്‍ 9 – ജൂലൈ 21 വരെ നടക്കുന്ന യോഗങ്ങളില്‍ ഇ സി ബി നടപടികളുടെ അന്തിമ പദ്ധതികളുണ്ടാകും.

ഇ സി ബിയുടെ ബോണ്ട് വാങ്ങലുകള്‍ മൂന്നാം പാദത്തിന്റെ തുടക്കത്തില്‍ അവസാനിക്കും. മൂന്നാം പാദത്തോടെ ബോണ്ട് വാങ്ങലുകള്‍ അവസാനിപ്പിക്കാന്‍ ഏപ്രിലില്‍ ഇ സി ബി ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ പലിശ നിരക്കും ഉയര്‍ത്തുമെന്ന് ചീഫ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് പറഞ്ഞു. ഇ സി ബിയുടെ ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനവാകും ഇതെന്നാണ് കരുതുന്നത്. ഇതില്‍ മൈനസ് 0.5 ഡെപ്പോസിറ്റ് നിരക്ക് ഉള്‍പ്പെടുമെന്നാണ് അനുമാനം.

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് സര്‍ക്കാരും മറ്റും പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഇസിബിയും നിരക്ക് കൂട്ടുമെന്ന സൂചന വന്നിരുന്നു.

യൂറോസോണിലെ പണപ്പെരുപ്പം ഏപ്രിലില്‍ 7.5 ശതമാനമായി ഉയര്‍ന്നിരുന്നു. ഇത് ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നാണ് കണക്കാക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.