head1
head3

മോര്‍ട്ട്‌ഗേജ് -പലിശ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കും ,യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപനം ഇന്ന്

ഡബ്ലിന്‍: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) രണ്ടാം തവണയും പലിശ നിരക്കില്‍ വന്‍ വര്‍ധനവ് പ്രഖ്യാപിക്കുന്നുവെന്ന് സൂചനകള്‍.ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്ന ബാങ്ക് ഉന്നതാധികാര സമിതി 0.75% വരെ പലിശനിരക്കില്‍ വര്‍ദ്ധനവ് വരുത്തുമെന്ന് ധനകാര്യ വൃത്തങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.ഇന്ന് മുതല്‍ തന്നെ പുതിയ നിരക്കും പ്രാബല്യത്തില്‍ വന്നേക്കും.

മോര്‍ട്ട്ജുടമകള്‍ക്ക് കനത്ത പ്രഹരമാണ് പുതിയ തീരുമാനം വഴി ഉണ്ടാവുക.

ഒരു സാധാരണ ട്രാക്കര്‍ മോര്‍ട്ട്‌ഗേജിലെ തിരിച്ചടവിന്റെ വാര്‍ഷിക ചെലവിലേക്ക് 900 യൂറോ വരെ വര്‍ധനവാണ് ഇത് വഴി ഉണ്ടാവുക.

ജൂലൈയില്‍ മുതല്‍ നിലവിലുള്ള വര്‍ധനയ്ക്ക് മേലെ ഈ ആഴ്ചയിലെ ഗണ്യമായ വര്‍ദ്ധനവ് കൂടിയാവുമ്പോള്‍ ശരാശരി 200,000 യൂറോ ട്രാക്കര്‍ നിരക്കിലുള്ള ഒരു കുടുംബത്തിന് പ്രതിമാസം € 117 അധികമായി നല്‍കേണ്ടി വരും.

വായ്പാ തിരിച്ചടവില്‍ പ്രതിവര്‍ഷ വര്‍ദ്ധനവ് 1,400 യൂറോ കൂടി കൂടും.

കുതിയ്ക്കുന്ന പണപ്പെരുപ്പത്തെ അംഗീകരിച്ച് നയസമീപനങ്ങളില്‍ മാറ്റം വരുത്താന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു . പണപ്പെരുപ്പം രണ്ട് ശതമാനത്തിന് താഴെയായിരിക്കുമെന്ന് എപ്പോഴും വാദിച്ചിരുന്ന ലോകത്തിലെ സെന്‍ട്രല്‍ ബാങ്കുകളിലൊന്നാണ് ഇസിബി. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ കെടുതികള്‍ ഒരിക്കലും ഇസിബി മുന്‍കൂട്ടി കാണുകയോ പ്രായോഗിക സമീപനം സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച നടന്ന യോഗം, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകള്‍ അംഗീകരിച്ചു.

യൂറോ മേഖലയിലെ പണപ്പെരുപ്പം കഴിഞ്ഞ ആഴ്ച 9.1 ശതമാനമെന്ന ചരിത്ര റെക്കോഡിലെത്തിയിരുന്നു. ഊര്‍ജച്ചെലവിലുണ്ടായ ഇരട്ട അക്ക വര്‍ധനവാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണമായത്. പണപ്പെരുപ്പം കണക്കാക്കുന്നതിന് ഉപയോഗിച്ചിരുന്ന 10 ഇനങ്ങളില്‍ ആറെണ്ണത്തിന്റെ വിലയും കഴിഞ്ഞ വര്‍ഷം ഉയര്‍ന്നിരുന്നു.എന്നാല്‍ അതൊന്നും അംഗീകരിക്കാന്‍ ഇസിബി തയ്യാറായിരുന്നില്ല.

ഇതെല്ലാമാണ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്താന്‍ കാരണമാകുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.