ബ്രസല്‍സ് : പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കൊണ്ടുവന്ന പലിശ രഹിത കാലം സെപ്തംബറോടെ അവസാനിക്കുമെന്ന് സൂചന നല്‍കി പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ്. പലിശനിരക്ക് മൂന്നാം പാദത്തിന്റെ അവസാനത്തോടെ നെഗറ്റീവില്‍ നിന്ന് ഉയര്‍ത്തുമെന്നാണ് ഇ സി ബി വ്യക്തമാക്കിയത്. പണപ്പെരുപ്പം രണ്ട് ശതമാനത്തില്‍ സ്ഥിരത കൈവരിച്ചാല്‍ നിരക്ക് വീണ്ടും ഉയര്‍ത്തുമെന്നും ഇസിബിയുടെ വെബ്‌സൈറ്റിലെ ബ്ലോഗ് പോസ്റ്റില്‍ ലഗാര്‍ഡെ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ജി 7 രാജ്യങ്ങളുടെ സാമ്പത്തിക നയകര്‍ത്താക്കളുടെ യോഗത്തില്‍ ഇ സി ബി പ്രസിഡന്റ് പങ്കെടുത്തിരുന്നു. പണപ്പെരുപ്പം അനിയന്ത്രിതമാകുന്നതിന് മുമ്പ് അതിനെ നേരിടാന്‍ ബാങ്കുകളോടും ധനമന്ത്രിമാരോടും സമ്മേളനം അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സാമ്പത്തിക വ്യവസ്ഥയില്‍ കാഴ്ചക്കാരനായി നിലകൊള്ളുകയെന്ന സമീപനം ഉപേക്ഷിക്കാന്‍ ബാങ്ക് തീരുമാനിച്ചതെന്നാണ് അറിയുന്നത്.
ഇ സി ബിയുടെ പലിശ നിരക്ക് നിലവില്‍ -0.5% ആണ്. കുറഞ്ഞ പണപ്പെരുപ്പത്തിനെതിരായ നടപടിയുടെ ഭാഗമായി 2014 മുതല്‍ പൂജ്യത്തിന് താഴെയാണ് ഈ നിരക്ക് നില്‍ക്കുന്നത്.
എന്നാല്‍ റഷ്യയുടെ ഉക്രൈയ്ന്‍ ആക്രമണം കാര്യങ്ങള്‍ മാറ്റി മറിച്ചു. ഇന്ധന വില കുതിച്ചുയര്‍ന്നതോടെ മറ്റ് സാധനങ്ങള്‍ക്കും വില വര്‍ധിച്ചു. യൂറോ മേഖലയിലെ പണപ്പെരുപ്പം ഏപ്രിലില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.4 ശതമാനത്തിലെത്തി. തുടര്‍ന്നാണ് ന്യൂട്രല്‍ ലെവല്‍ സമീപനം ഉപേക്ഷിക്കാന്‍ ഇ സി ബി നിര്‍ബന്ധിതമായതെന്നാണ് കരുതുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.