ഡബ്ലിന്‍ : ഉയര്‍ന്ന വൈദ്യുതി ബില്ലു മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് 100 യൂറോയുടെ ക്രഡിറ്റ് പദ്ധതി പ്രാബല്യത്തില്‍. 210 മില്യണ്‍ യൂറോ ചെലവു വരുന്ന സര്‍ക്കാര്‍ സ്‌കീമിന് മന്ത്രിസഭ അംഗീകാരം നല്‍കി.
പ്ലാന്‍ പ്രകാരം, എല്ലാ ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കള്‍ക്കും 100 യൂറോ ക്രെഡിറ്റ് ലഭിക്കും. എനര്‍ജി സപ്ലയര്‍മാര്‍ക്ക് ഇഎസ്ബി ഈ തുക നല്‍കും.
പ്രീ-പേ കരാറിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി പ്രത്യേക അപേക്ഷ നല്‍കേണ്ടതുമില്ല.
എല്ലാ വീട്ടുകാര്‍ക്കും അവരുടെ വൈദ്യുതി ബില്ലിലേക്ക് നല്‍കാനാണ്, ക്രെഡിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ഇമോണ്‍ റയാന്‍ പറഞ്ഞു.
അന്താരാഷ്ട്ര ഊര്‍ജ വില യൂട്ടിലിറ്റി ബില്ലുകളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കനുസരിച്ച് പണപ്പെരുപ്പം 5.3 ശതമാനമാണ്. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG


Comments are closed.