head1
head3

ഒ.ടി.ടിയില്‍ അല്ല, ‘കുറുപ്പ്’ തിയേറ്ററുകളില്‍ റിലീസ് ചെയ്തേക്കുമെന്ന് സൂചന

ദുല്‍ഖര്‍ സല്‍മാന്റെ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം വരച്ചു കാട്ടുന്ന ‘കുറുപ്പ്’ അടുത്ത മാസം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഒ.ടി.ടി പ്ലാറ്റഫോമായ നെറ്റ്ഫ്ളിക്സ് വന്‍ തുകയ്ക്ക് ചിത്രത്തിന്റെ പ്രദര്‍ശനാവകാശം സ്വന്തമാക്കിയതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഒക്ടോബര്‍ 25ന് തിയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുറുപ്പ് തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിനെത്തും എന്നാണ് സൂചനകള്‍.

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ്. ‘സെക്കന്‍ഡ് ഷോ’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ഇവര്‍ രണ്ടുപേരും ഒന്നിക്കുന്ന സിനിമ കൂടിയാണത്.

കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി 105 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘മൂത്തോന്‍’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ ശോഭിത ധുലിപാലയാണ് കുറുപ്പിലെ നായിക. അരവിന്ദ് കെ.എസും ഡാനിയല്‍ സായൂജ് നായരും ചേര്‍ന്നാണ് തിരക്കഥ. എം സ്റ്റാര്‍ ഫിലിംസും ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫെയറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.