head3
head1

ഡബ്ലിന്‍ മൃഗശാല പൊതുജനങ്ങള്‍ക്കായി ഇന്നുമുതല്‍ വീണ്ടും തുറക്കുന്നു

ഡബ്ലിന്‍ : മാസങ്ങള്‍ക്ക് ശേഷം ഡബ്ലിന്‍ മൃഗശാല പൊതുജനങ്ങള്‍ക്കായി ഇന്നുമുതല്‍ വീണ്ടും തുറക്കുന്നു. സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് ഡബ്ലിന്‍ മൃഗശാല തുറക്കുന്നത്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള വന്‍തോതിലുള്ള തിരക്കുമൂലം വെബ്‌സൈറ്റ് ഇന്നലെ ഹാംഗ് ആയിരുന്നു. കോവിഡ് മുന്‍നിര്‍ത്തി മൃഗശാലയിലേയ്ക്കുള്ള യാത്രയ്ക്ക് പ്രത്യേക വണ്‍ വേ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സാമൂഹികാകലം കര്‍ശനമായി പാലിച്ച് ഔട്ട്‌ഡോര്‍, വണ്‍-വേ നടപ്പാതയിലൂടെ സന്ദര്‍ശകര്‍ക്ക് ഡബ്ലിന്‍ മൃഗശാലയിലെത്താം. പാസ് ഉപയോഗിച്ചായിരിക്കും പ്രവേശനം

”കഴിഞ്ഞ കുറച്ച് മാസങ്ങളായി മൃഗങ്ങളുടെ ദിനചര്യയില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ചുറ്റും ആളുകള്‍ കുറവാണെന്ന് അവര്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ തിരിച്ചുവരവ് അവര്‍ക്ക് നല്ല ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്” ഡബ്ലിന്‍ മൃഗശാല പറഞ്ഞു.

ഇന്റേണല്‍ ആനിമല്‍ ഹൗസുകളും പ്ലേ ഗ്രൗണ്ടുകളും തുറന്നിട്ടില്ല.ഇനിയൊരറിയിപ്പ് ഉണ്ടായ ശേഷമേ അവ തുറക്കൂ.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.