head1
head3

ഡബ്ലിനില്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 29,30,31 തീയതികളില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനം 2022 ഒക്ടോബര്‍ 29,30,31 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ നടക്കും. ഡബ്ലിന്‍ ബാലിമണ്‍ റോഡിലുള്ള ഗ്ലാസ്‌നേവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glansevin, Dublin, D09 Y925) ഈവര്‍ഷത്തെ ധ്യാനം നടക്കുക. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച് 6 നു അവസാനിക്കും വിധമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുര്‍ബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പാലാ രൂപതാഗവും വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രഫസറുമായ റവ. ഡോ. ജോസഫ് (റോയ്) കടുപ്പിലാണ് ഈ വര്‍ഷത്തെ ധ്യാനം നയിക്കുക. വിവാഹ ഒരുക്ക ക്ലാസുകള്‍ നയിച്ചുള്ള പരിചയവും, കുടുംബ കോടതിയിലെ അനുഭവസമ്പത്തും, ഷിക്കാഗോ രൂപത ഉള്‍പ്പെടെ പ്രവാസികളുടെ ഇടയില്‍ പ്രവര്‍ത്തന പരിചയവുമുള്ള അച്ചന്റെ ധ്യാന വീഡിയോകള്‍ വൈറലായിരുന്നു.

ധ്യാന ദിവസങ്ങളില്‍ ഡബ്ലിനിലെ മറ്റു കുര്‍ബാന സെന്ററുകളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല.

കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭാ നേതൃത്വം അറിയിച്ചു.

കുട്ടികള്‍ക്കായുള്ള ധ്യാനം

കുടുംബ നവീകരണ ധ്യാന ദിവസങ്ങളില്‍ (2022 ഒക്ടോബര്‍ 29.30,31) വൈറ്റ്ഹാള്‍ ഹോളി ചൈല്‍ഡ് ദേവാലയത്തില്‍ കുട്ടികള്‍ക്കായി ധ്യാനം നടക്കും. രാവിലെ 11:45 മുതല്‍ വൈകിട്ട് 6:15 വരെയാണ് ധ്യാനം നടക്കുക.

സീറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. ബിനോജ് മുളവരിക്കലും യൂത്ത് ടീമുമാണ് ധ്യാനം നയിക്കുക. ചിറ്റൂര്‍ ധ്യാന കേന്ദ്രത്തിലെ ശുശ്രൂഷാ പരിചയവും കുട്ടികളുടേയും യുവജനങ്ങളുടേയും ഇടയില്‍ പ്രത്യേകിച്ച് പ്രവാസികുടുംബങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും അയര്‍ലണ്ടിലെ കുട്ടികള്‍ക്ക് പ്രയോജനകമാകുന്ന ഈ ധ്യാനത്തിലേയ്ക്ക് എല്ലാ കുട്ടികളേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

കുട്ടികളുടെ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റിലെ http://www.syromalabar.ie    പി.എം.എസ് വഴി രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണെന്നും സഭാവൃത്തങ്ങള്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.