head3
head1

ബ്രക്സിറ്റ് : ബ്രിട്ടന്‍ വിട്ട സ്ഥാപനങ്ങളില്‍ കൂടുതലും എത്തിയത് അയര്‍ലണ്ടിലേക്ക്

ഡബ്ലിന്‍ : ബ്രക്‌സിറ്റിന് ശേഷം യുകെ വിട്ട സ്ഥാപനങ്ങളിലേറെയും ചേക്കേറിയത് അയര്‍ലണ്ടിലേക്ക്. യുകെ വിട്ടവര്‍ക്ക് ഡബ്ലിനാണ് പിന്നീട് ആകര്‍ഷകമായി തോന്നിയതെന്നാണ് ഇവൈ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബ്രക്‌സിറ്റ് ട്രാക്കര്‍ സര്‍വ്വേ വെളിപ്പെടുത്തുന്നത്.

36 ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സ്ഥാപനങ്ങളാണ് ഡബ്ലിനിലേയ്ക്ക് ആസ്ഥാനവും പ്രവര്‍ത്തനവും മാറ്റിയത്. ഡബ്ലിന്‍ കഴിഞ്ഞാല്‍ രണ്ടാമത് പരിഗണന ലഭിച്ചത് ലക്സംബര്‍ഗിനാണ്, 29 കമ്പനികളാണ് അവിടേക്കെത്തിയത്. 23 കമ്പനികളുമായി ഫ്രാങ്ക്ഫര്‍ട്ടും, 21 കമ്പനികളുമായി പാരീസുമുണ്ട്. മാഡ്രിഡ് (8), ആംസ്റ്റര്‍ഡാം (8), മിലാന്‍ (7), ബ്രസ്സല്‍സ് (6) എന്നിവയാണ് മറ്റ് കണക്കുകള്‍.

എന്നാല്‍ ആളുകളുടെ എണ്ണം കണക്കാക്കുമ്പോള്‍, പാരീസാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ഏകദേശം 2,800 യുകെ ജീവനക്കാരാണ് ഇവിടേയ്ക്കെത്തിയത്. ഇവിടെ ഫ്രാങ്ക്ഫര്‍ട്ടിനാണ് രണ്ടാം സ്ഥാനം; 1,800 ജീവനക്കാരാണ് ഇവിടെയെത്തിയത്. 1,200 പേരുമായി ഡബ്ലിന്‍ മൂന്നാം സ്ഥാനത്ത്.

ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സ്ഥാപനങ്ങളില്‍ 44% (222ല്‍ 97എണ്ണം) അവയുടെ യുകെയിലെ പ്രവര്‍ത്തനങ്ങളെയും ജീവനക്കാരെയും ഇയുവിലേക്ക് മാറ്റിയെന്ന് സര്‍വ്വേ പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഈ മാറ്റം വളരെ ശ്രദ്ധേയമാണെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ആശങ്കകള്‍ക്കിടയിലും ഇങ്ങോട്ടേയ്ക്ക് മാറുന്ന സ്ഥാപനങ്ങളുടെയും കാര്യത്തില്‍ വളരെ സ്ഥിരതയുണ്ടായിരുന്നുവെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.