ഡബ്ലിന്‍ : ജീവിത ചിലവ് കുറയ്ക്കാനുള്ള വഴിയുണ്ടാകണം എന്ന ആവശ്യവുമായി പതിനായിരങ്ങള്‍ ഇന്ന് ഡബ്ലിനില്‍ റാലി നടത്തും.ബജറ്റിന് മുമ്പുള്ള പ്രതിഷേധറാലിയില്‍ പങ്കാളികളാകാന്‍ സംഘാടകരായ കോസ്റ്റ് ഓഫ് ലിവിംഗ് കോലിഷന്‍ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.
അഫോര്‍ഡബിള്‍ ഹൗസിങ് മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും സാമൂഹിക ക്ഷേമത്തിനായി കൂടുതല്‍ വിഹിതം മാറ്റിവെക്കാനുമാണ് പ്രധാനമായും കോസ്റ്റ് ഓഫ് ലിവിംഗ് കോലിഷന്‍ ആവശ്യപ്പെടുന്നത്
യുസിഡി സ്റ്റുഡന്റ് യൂണിയന്‍ യൂണിയനുകള്‍ അടക്കമുള്ള കോളജ് വിദ്യാര്‍ത്ഥികളും നാളെ പ്രതിഷേധറാലിയില്‍ അണിചേരും.
10 ബില്യണ്‍ യൂറോയുടെ മിച്ചം ഗവണ്‍മെന്റിന്റെ പോക്കറ്റിലുണ്ടെന്ന് അവകാശപ്പെടുമ്പോള്‍ ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നത് അംഗീകരിക്കാനാവില്ലെന്ന് സഖ്യം പറയുന്നു.
‘ഇന്ധന ദാരിദ്ര്യം, ഊര്‍ജ്ജ ദാരിദ്ര്യം, ആളുകളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ദ്ധനവ്, കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ ഫുഡ് ബാങ്കുകളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്ന രക്ഷിതാക്കള്‍ എന്നിവയ്‌ക്കൊക്കെ പരിഹാരം ഉണ്ടാക്കുന്നതാവണം ഒക്ടോബര്‍ 10 ലെ ബജറ്റെന്ന് പൊതുസമൂഹം ആവശ്യപ്പെടും.
സാമൂഹ്യക്ഷേമ പേയ്മെന്റുകളില്‍ വര്‍ദ്ധനവ് ആവശ്യമാണ്, പണപ്പെരുപ്പ നിരക്കിന് തുല്യമായെങ്കിലും തൊഴിലാളികള്‍ക്ക് വേതന വര്‍ദ്ധനവ് ആവശ്യമാണ്.’അവര്‍ പറയുന്നു
ഒക്ടോബര്‍ 7 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ഡബ്ലിന്‍ പാര്‍ണല്‍ സ്‌ക്വയറില്‍ പ്രകടനം ആരംഭിക്കുക.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.