head1
head3

അയര്‍ലണ്ടിലെ എന്‍എംബിഐ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഒരു മലയാളി കൂടിയെത്തുമോ ?

ഡബ്ലിന്‍ : എന്‍എംബിഐ ഡയറക്ടര്‍ ബോര്‍ഡിലേക്ക് സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഡബ്ലിനിലെ മലയാളി നഴ്‌സ്. കെയര്‍ ഓഫ് ഓള്‍ഡര്‍ പീപ്പിള്‍ എന്ന വിഭാഗത്തില്‍ ഒഴിവുള്ള ഡയറക്ടര്‍ സ്ഥാനത്തേക്കാണ് ഡബ്ലിനിലെ സാംസ്‌കാരിക പ്രവര്‍ത്തക കൂടിയായ മിട്ടു ഷിബു ആലുങ്ങല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

നിലവില്‍ അയര്‍ലണ്ടിലുള്ള എല്ലാ നഴ്സുമാര്‍ക്കും പുറമെ സെപ്റ്റംബര്‍ രണ്ട് വരെ എന്‍എംബിഐ യില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം വോട്ടു ചെയ്യാന്‍ അവകാശമുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് വോട്ടെടുപ്പ് നടത്തപ്പെടുക. സെപ്റ്റംബര്‍ 21 വരെ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്.

കെയര്‍ ഓഫ് ഓള്‍ഡര്‍ പീപ്പിള്‍ വിഭാഗത്തില്‍ മറ്റു രണ്ടു സ്ഥാനാര്‍ത്ഥികള്‍ കൂടി മത്സര രംഗത്തുണ്ട്.

ഡബ്ലിനിലെ മീത്ത് കമ്മ്യൂണിറ്റി യൂണിറ്റില്‍ ഡയറക്ടര്‍ ഓഫ് നഴ്സിംഗായി ജോലി ചെയ്യുന്ന മിട്ടു ഷിബു, എറണാകുളം സ്വദേശിയാണ്.

അയര്‍ലണ്ടിലെ നഴ്സുമാരുടെ രജിസ്ട്രേഷനും, ഭരണവും നിരവഹിക്കുന്ന അംഗീകൃത സമിതിയാണ് എന്‍ എം ബി ഐ. വിവിധ വിഭാഗങ്ങളില്‍ നിന്നും വിദഗ്ധ സമിതികളില്‍ നിന്നുമായി 23 പേരാണ് എന്‍ എം ബി ഐ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിതരാവുക.

മലയാളിയും, എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശിയുമായ ഷാല്‍ബിന്‍ ജോസഫ്, നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.