ഡബ്ലിന്‍ : ‘പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേ…. പുന്നെല്ലിന്‍ പൂങ്കരളേ…..നീ ഒന്നു വാ പൊന്നഴകേയെന്ന്’ ; ഇനി ഡബ്ലിനിലിരുന്നും പാടാം… കാരണം ഇഷ്ടം പോലെ കാരണം അവിടെയും പച്ചത്തത്തകള്‍ വിരുന്നെത്തിയിരിക്കുകയാണ്. അര ഡസനോളം പച്ചത്തത്തകളാണ് ഡബ്ലിനിലെ ഒരു ഗാര്‍ഡനിലെ സ്ഥിരം സന്ദര്‍ശകരായിരിക്കുന്നത്. കാതല്‍മാക് ആന്‍ ഭീത കഴിഞ്ഞ 12 മാസമായി ഫെയര്‍വ്യൂവിലുള്ള തന്റെ പൂന്തോട്ടത്തിലെ അതിഥികള്‍ക്ക് പതിവായി ഭക്ഷണം നല്‍കി അത് ചിത്രീകരിക്കുകയാണ്.
ആഫ്രിക്ക,ഏഷ്യന്‍ സ്വദേശികളായ ഈ ഇനത്തെ ഇപ്പോള്‍ പല യൂറോപ്യന്‍ നഗരങ്ങളിലും ലണ്ടനിലും യഥേഷ്ടം കാണാം.കഴിഞ്ഞ വര്‍ഷം, ഐറിഷ് ഗാര്‍ഡന്‍ ബേര്‍ഡ് സര്‍വേയിലാണ് ആദ്യമായി ഈ ഇനത്തെ രേഖപ്പെടുത്തിയത്.തണുത്ത കാലാവസ്ഥയില്‍ മറ്റുള്ളവയെ അപേക്ഷിച്ച് പച്ചത്തത്തകള്‍ക്ക് നന്നായി പൊരുത്തപ്പെടാന്‍ കഴിയുമെന്ന് ബേര്‍ഡ് വാച്ച് അയര്‍ലന്‍ഡ് പറയുന്നു.പലതരം പഴങ്ങളും ഫലങ്ങളും, പരിപ്പ്, വിത്തുകള്‍, ധാന്യങ്ങള്‍, വീട്ടുഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയും ഇവ ഭക്ഷിക്കുന്നു.
ഈ പക്ഷിയെ ഒരു അധിനിവേശ ഇനമായാണ് അയര്‍ലണ്ട് കണക്കാക്കുന്നത്. എവിടെയെങ്കിലും ഇക്കൂട്ടരെ കണ്ടാല്‍ അപ്പോള്‍ത്തന്നെ ദേശീയ ജൈവവൈവിധ്യ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും,ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/HfU9heCDO4fIkC1YG9V7AJ
Comments are closed.