head3
head1

ശമ്പള തുല്യതയാവശ്യപ്പെട്ട് ഡബ്ലിന്‍ ബസ് ജീവനക്കാര്‍ ചട്ടപ്പടി സമരത്തില്‍

ഡബ്ലിന്‍ :ശമ്പള തുല്യതയാവശ്യപ്പെട്ട് ഡബ്ലിന്‍ ബസ് ജീവനക്കാര്‍ ചട്ടപ്പടി സമരം തുടങ്ങി.പ്രശ്നപരിഹാരത്തിനായി വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡബ്ലിന്‍ ബസ് എന്‍ജിനീയറിംഗ് ജീവനക്കാരാണ് വര്‍ക്ക്-ടു-റൂള്‍ എന്ന രീതിയില്‍ പണിമുടക്കുന്നത്.

പൊതു ഗതാഗത സേവനങ്ങള്‍ക്ക് ബസുകള്‍ ലഭ്യമാകുന്നത് ഉറപ്പാക്കാന്‍ എന്‍ജിനീയറിംഗ് പ്രവര്‍ത്തകര്‍ അറ്റകുറ്റപ്പണികളും പൊതു ജോലികളും ചെയ്യുന്നുണ്ട്.എന്നിരുന്നാലും ബസ് സര്‍വ്വീസുകളെ സമരം ബാധിക്കുമെന്നാണ് കരുതുന്നത്.

ഉയര്‍ന്ന ഗ്രേഡിലുള്ള ട്രാഫിക് ഓപ്പറേറ്റീവ് സഹപ്രവര്‍ത്തകരുടേതിന് സമാനമായ ശമ്പളം നല്‍കുന്നതിന് ഡബ്ലിന്‍ ബസ് വിസമ്മതിച്ചതായി സിപ്ടു ആരോപിച്ചു.ബസ് സര്‍വ്വീസുകളെ സമരം ബാധിക്കുമെന്നറിയാം.എന്നിരുന്നാലും ഡബ്ലിന്‍ ബസ് മാനേജ്മെന്റ് ജീവനക്കാരോട് നീതികാട്ടുന്നില്ല. അതിനാല്‍ സമരമല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല-സിപ്ടു സെക്ടര്‍ ഓര്‍ഗനൈസര്‍ ജോണ്‍ മര്‍ഫി പറഞ്ഞു.ശമ്പള തുല്യത നടപ്പാക്കണമെന്ന് സ്വതന്ത്ര ഏജന്‍സി നടത്തിയ അവലോകനറിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുള്ളതാണ്.

ഉല്‍പ്പാദനക്ഷമതയില്‍ ഇളവ് വരുത്താതെ 14.5% ശമ്പള വര്‍ദ്ധനവ് ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്ന് നവംബറില്‍ ലേബര്‍ കോടതി പറഞ്ഞിരുന്നു.4.5% ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച കരാര്‍ അന്തിമമാക്കണമെന്നും കോടതി ശുപാര്‍ശ ചെയ്തിരുന്നു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.