ഡബ്ലിന്‍: ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നേരിട്ടൊരു വിമാനം വേണ്ടേ നമുക്ക് ? എങ്കിലിതാ അതിനുള്ള അവസരം ഒരുക്കാനുള്ള ശ്രമങ്ങള്‍ ഡബ്ലിന്‍ എയര്‍ പോര്‍ട്ട് ആരംഭിച്ചിരിക്കുന്നു.
The most wanted direct flight from Dublin Airport- the battle is on, get your vote in! എന്നൊരു വോട്ടെടുപ്പ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് ആരംഭിച്ചിരിക്കുകയാണ്. എയര്‍പോര്‍ട്ടിന്റെ ഒരു പഠനസര്‍വേയാണ് ഇന്നലെ മുതല്‍ ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത 61 ശതമാനം പേരും, പിന്തുണച്ചിരിക്കുന്നത് സാവോപോളയിലേയ്ക്ക് ഒരു വിമാനം വേണമെന്നാണ്. അതായത് ബ്രസീലുകാര്‍ കൂട്ടത്തോടെ വന്ന് വോട്ട് രേഖപ്പെടുത്തിയെന്ന് വ്യക്തം. ഡല്‍ഹിക്ക് നേരിട്ടൊരു വിമാനം വേണമെന്ന് ഇതേ വരെ പതിനായിരത്തില്‍ താഴെ പേരെ പറഞ്ഞിട്ടുള്ളു. അതേ സമയം 21,807 വോട്ടുകളാണ് സാവോപോളയ്ക്ക് ലഭിച്ചിരിക്കുന്നത്.
അയര്‍ലണ്ടിലെ ബ്രസീലുകാര്‍ ഉള്ളതിന്റെ നാലിരട്ടിയാണ് ഇന്ത്യക്കാരുള്ളത്. എന്നിട്ടും ‘നമ്മളെങ്ങനെയാണ് വിജയാ’ പുറകിലായി പോയത് എന്ന വിചാരത്തിലാണ് ഇന്ത്യാക്കാര്‍…
മടിച്ചു നില്‍ക്കാതെ ഒന്നാം സ്ഥാനത്തെത്താന്‍ ഓരോ വോട്ട് ചെയ്യാം… ന്യൂ ഡല്‍ഹിയ്ക്ക്
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കയറി ഡല്‍ഹിയ്ക്ക് ഒരു വോട്ട് ചെയ്യാന്‍ മടിക്കേണ്ട…https://www.facebook.com/search/top?q=dublin%20airport
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/


 
			 
						
Comments are closed.