ഡബ്ലിന്‍ :ബന്ധുവായ വീട്ടമ്മ കുളിക്കുന്നതിന്റെ ഫോട്ടോയെടുത്ത യുവാവിനെ കോടതി ശിക്ഷിച്ചു.ആന്റണി ഡുന്നിനെയാണ് ഭാര്യാമാതാവിന്റെ ബാത്ത് റൂം സീനുകള്‍ ചിത്രീകരിച്ചതിന് മൂന്നു വര്‍ഷത്തെ ജയിലും 50,000 യൂറോ നഷ്ടപരിഹാരവുമാണ് കോടതി വിധിച്ചത്.ഡബ്ലിന്‍ സര്‍ക്യൂട്ട് സിവില്‍ കോടതി ജഡ്ജി ജെയിംസ് ഒ ഡോണോയാണ് ഇയാളെ ശിക്ഷിച്ചത്.ശാരീരികമായി പരിക്കൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഡാലിക്കുണ്ടായ മാനസിക ആഘാതമാണ് കോടതി വിലയിരുത്തിയതെന്ന് ജഡ്ജി ഒ’ ഡോണോ പറഞ്ഞു.സമാനമായ വേറൊരു കേസില്‍പ്പെട്ട ഇയാള്‍ക്കെതിരായ അന്വേഷണത്തിലാണ് അമ്മായിയമ്മയുടെ അമ്മായിയമ്മയുടെ കുളി സീനുകളും പുറത്തായത്.ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകയുടെ നഗ്ന ചിത്രങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്.
ഇയാളുടെ ഭാര്യാമാതാവാണ് ലിയാന് ഡാലി(34). ആന്റണി ഇവരുമായി ബന്ധത്തിലായിരുന്നു. ഈ കാലയളവില്‍ ഡാലിയുടെ ഡബ്ലിന്‍ ക്ലോണ്ടാല്ക്കിലെ വീട്ടിലായിരുന്നു താമസം.താന്‍ വിശ്വസിച്ച ഒരാള്‍ തന്റെ സ്വകാര്യതയും ജീവിതവും തകര്‍ത്തെന്ന് ലിയാന് ഡാലി പറഞ്ഞു.2020ലാണ് ഈ സംഭവം നടന്നത്.മാസങ്ങളായുള്ള ഈ റെക്കോര്‍ഡിംഗുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല.താന്‍ കുളിക്കുന്ന ചിത്രങ്ങള്‍ ഗാര്‍ഡ കാണിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് ഡാലി കോടതിയില്‍ പറഞ്ഞു.
ഈ സംഭവം തന്നെ മാനസികമായി ആകെ തകര്‍ത്തതായി ഡാലി കോടതിയെ ബോധിപ്പിച്ചു. തന്റെ കൂടെ നിഴലായി ജീവിച്ചയാളാണ് ഈ മോശം പ്രവൃത്തി ചെയ്തത് എന്നത് ഓര്‍ക്കാന്‍ പോലും കഴിയാത്തതാണ്.കുളിമുറിയില്‍ പോകുന്നതിന് പോലും ഭയം തോന്നി.കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇയാള്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. എന്നാല്‍ അതെല്ലാം ഡാലി നിരസിച്ചെന്ന് ആന്റണിയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.ഈ കേസ് കോടതിയില്‍ നടക്കുന്നത് അറിയാത്തതിനാലാണ് പ്രതി നേരിട്ട് ഹാജരാകാത്തതെന്നും അഭിഭാഷകന് അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.