head3
head1

പതിവ് തെറ്റിച്ചില്ല, സാന്തയ്ക്കായി മാത്രം ഡബ്ലിന്‍ എയര്‍പോര്‍ട്ട് തുറന്നു,വിമാനങ്ങള്‍ വന്നില്ല ,ജീവനക്കാരും അവധി ആഘോഷിച്ചു

ഡബ്ലിന്‍:പതിവ് തെറ്റിക്കാതെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ വിമാനത്താവളം തന്നെ അടച്ചിട്ട് ഇന്നലെ അവധി ആഘോഷിച്ചു.

ക്രിസ്തുമസ് ദിനം ജീവനക്കാര്‍ക്ക് തിരുപ്പിറവി ആഘോഷത്തിനായി അവധി നല്‍കുന്ന ലോകത്തിലെ ഏക വിമാനത്താവളമാണ് അയര്‍ലണ്ടിലെ ഡബ്ലിന്‍ വിമാനത്താവളം.സുരക്ഷാ ജീവനക്കാരക്കടമുള്ളവര്‍ ഇന്നലെ അവധിയിലായിരുന്നു..

ക്രിസ്മസ് ആഴ്ചയില്‍ മാത്രം സാധാരണയായി നാല് ലക്ഷത്തോളം പേരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടിനെ ഉപയോഗിക്കുന്നത്. വര്‍ഷത്തിലെ മറ്റെല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെങ്കിലും ക്രിസ്മസിന് മാത്രമാണ് അവധി ആഘോഷം.

ക്രിസ്മസ് രാവില്‍ അയര്‍ലണ്ടില്‍ എത്തിയ സാന്തയുടെ ഫ്‌ലൈറ്റ് പ്ലാനുകള്‍ക്കുള്ള മാര്‍ഗമൊരുക്കാനാണ് പതിവ് പോലെ അയര്‍ലണ്ടിലെ ഈ വിമാന താവളം അടച്ചിട്ടതെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി കമ്യുണിക്കേഷന്‍ മാനേജര്‍ കെവിന്‍ കള്ളിനന്‍ അറിയിച്ചു! ഐറിഷ് എയര്‍ സ്പേസില്‍ സാന്തയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സാന്തായുടെ റെയിന്‍ഡിയര്‍ സുഗമമായ ലാന്‍ഡിംഗിന് സഹായിക്കുന്നുവെന്ന് ഉറപ്പാക്കാനും ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയുമായി (IAA) ബദ്ധ ശ്രദ്ധരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ മാത്രം പതിവ് പോലെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.

‘ക്രിസ്മസ് രാവില്‍ അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഉത്തരധ്രുവത്തില്‍ നിന്ന് സാന്താ അയര്‍ലണ്ടിലെത്തിയത്. അപ്പോള്‍ സാന്തയ്ക്കായി അയര്‍ലണ്ടിന്റെ ആകാശം മുഴുവന്‍  തയ്യാറാണെന്ന് ഉറപ്പാക്കാക്കുകയും, ചെയ്തു’. അദ്ദേഹം തുടര്‍ന്നു. സാന്താ അയര്‍ലണ്ട് വിട്ട ശേഷം തുറന്ന വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ 3.05 ന് പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നെത്തിയ വിമാനമാണ് ആദ്യമായി ലാന്‍ഡിംഗിന് അനുവദിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യവകുപ്പ് ഇന്നലെ മാത്രം അയർലണ്ടിൽ റിപ്പോർട്ട് ചെയ്തത് 13,765 പുതിയ കോവിഡ് -19 കേസുകളാണ്. ഒമിക്രോൺ വേരിയന്റ് വ്യാപിക്കുന്നത് തുടരുന്നതിനാൽ ആളുകൾ അവരുടെ സാമൂഹിക സമ്പർക്കങ്ങൾ കുറയ്ക്കാനും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനുമുള്ള ചീഫ് മെഡിക്കൽ ഓഫീസറുടെ മാർഗനിർദേശം ശിരസാ വഹിച്ച് കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടന്ന് കമ്യുണിക്കേഷന്‍ മാനേജര്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.